ഒരു ജനപ്രതിനിധിക്ക് ഇത്രയും തരം താഴാന്‍ കഴിയുമോ- ഹെഗ്‌ഡെയ്ക്ക് മറുപടിയുമായി പ്രകാശ് രാജ്
ചെന്നൈ: മതേതരവാദികള്‍ക്കെതിരായ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടന്‍ പ്രകാശ് രാജ്. മതേതരവാദിയാണ് എന്നതിന് സ്വന്തമായി മതവും വിശ്വാസവും ഇല്ലാത്തവന്‍ എന്ന് അര്‍ഥമില്ലെന്ന് പ്രകാശ് രാജ് പറയുന്നു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ തുറന്ന കത്തു വഴിയാണ് അദ്ദേഹത്തിന്റെ മറുപടി.
പൗരന്മാര്‍ മതേതരരാകരുത്. അവര്‍ തങ്ങളുടെ ജാതിയുടേയും മതത്തിന്റെയും പേരില്‍ തിരിച്ചറിയപ്പെടണം. അതിനനുസരിച്ച് ഭരണഘടന മാറ്റാനാണ് തങ്ങള്‍ ഇവിടെയുള്ളതെന്നും ഹെഗ്‌ഡെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കര്‍ണാടകത്തിലെ കൊപ്പാലില്‍ ബ്രാഹ്മണ യുവ പരിഷത്ത് യോഗത്തിലായിരുന്നു ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശം.
മതനിരപേക്ഷരായ മനുഷ്യരുടെ മാതൃത്വത്തേയും പിതൃത്വത്തേയും രക്തബന്ധത്തേയും കുറിച്ച് നിങ്ങള്‍ നിലവാരം കുറഞ്ഞ പരാമര്‍ശമാണ് നടത്തിയത്. മനുഷ്യജീവിയുടെ രക്തം ഒരാളുടെ ജാതിയോ മതവിശ്വാസമോ നിര്‍ണയിക്കുന്നില്ല.
വ്യത്യസ്ത മതങ്ങളെ ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് മതനിരപേക്ഷത. അല്ലാതെ ഒരാള്‍ മതേതരവാദിയായാല്‍ അയാള്‍ക്ക് ഒരു മതമോ വിശ്വാസമോ പാടില്ല എന്ന് അര്‍ഥമില്ലെന്നും പ്രകാശ് രാജ് പറയുന്നു.
ഒരാളുടെ മാതൃത്വത്തേയും പിതൃത്വത്തേയും കുറിച്ച് പരാമര്‍ശം നടത്തുക വഴി ഒരു ജനപ്രതിനിധി എന്ന നിലയില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും തരണം താഴാന്‍ കഴിയുക എന്നും പ്രകാശ് രാജ് ചോദിക്കുന്നു.
Mr Ananth Kumar Hegde ...as an elected representative ...how can u stoop down so low ...by commenting on ones parenthood ... #justasking pic.twitter.com/E3Z2CDrXJd
— Prakash Raj (@prakashraaj) December 25, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."