HOME
DETAILS

ഗ്വാണ്ടാനാമോ: 15 തടവുകാരെ യു.എ.ഇക്ക് കൈമാറി

  
backup
August 16 2016 | 19:08 PM

%e0%b4%97%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%be%e0%b4%ae%e0%b5%8b-15-%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%af

വാഷിങ്ടണ്‍: മനുഷ്യത്വരഹിത പീഡനങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ അമേരിക്കയുടെ ഗ്വാണ്ടാനാമോ ജയിലില്‍ നിന്ന് 15 തടവുകാരെ യു.എ.ഇക്ക് കൈമാറിയതായി യു.എസ്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നയത്തിന്റെ ഭാഗമായി ഗ്വാണ്ടാനാമോ തടവറ ഘട്ടംഘട്ടമായി അടച്ചുപൂട്ടുന്നതിന്റെ ഭാഗമാണ് നടപടി. അടുത്തവര്‍ഷം സ്ഥാനമൊഴിയുന്ന ഒബാമ ഇതിനു മുന്‍പു തന്നെ ഗ്വാണ്ടാനാമോയിലെ തടവുകാരെ നീക്കാന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. 2003 ല്‍ 684 തടവുകാരുണ്ടായിരുന്ന ക്യൂബയിലെ ഗ്വാണ്ടാനാമോയില്‍ ശേഷിക്കുന്നത് 34 തടവുകാരാണ്.

ഇന്നലെയാണ് തടവുകാരെ യു.എ.ഇയിലേക്ക് അയച്ചതായി പെന്റഗണ്‍ വ്യക്തമാക്കിയത്. ഇതില്‍ 12 പേര്‍ യമനികളും, മൂന്നു പേര്‍ അഫ്്ഗാന്‍ പൗരന്മാരുമാണ്. ഇതില്‍ ചിലര്‍ 14 വര്‍ഷമായി കുറ്റംചുമത്തപ്പെടാതെ തടവില്‍ കഴിയുന്നവരാണ്. ഗ്വാണ്ടാനാമോ ജയില്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് നേരത്തേ യു.എ.ഇ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.

തടവുകാരെ ഏറ്റെടുക്കുന്ന യു.എ.ഇയുടെ നല്ലമനസ്സിനെ പെന്റഗണ്‍ വാര്‍ത്താ കുറിപ്പില്‍ പ്രകീര്‍ത്തിച്ചു. യു.എസ് കോണ്‍ഗ്രസും തടവുകാരെ മാറ്റിയ ശേഷം തടവറ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിരുന്നു.

ഗ്വാണ്ടാനാമോ തടവറ അടച്ചുപൂട്ടാനുള്ള യു.എസ് തീരുമാനത്തെ അമേരിക്കയിലെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ സ്വാഗതം ചെയ്തിരുന്നു. യു.എസ് വിട്ടയച്ചത് താരതമ്യേന ചെറിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരെയാണന്നും മനുഷ്യത്വപരമായ പരിഗണനയാണ് ഇവര്‍ക്ക് ലഭിച്ചതെന്നും യു.എ.ഇയിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ സുല്‍ത്താന്‍ സഊദ് അല്‍ ഖാസിമി പറഞ്ഞു.

അടുത്ത പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതിനു മുന്‍പുതന്നെയുള്ള നീക്കത്തെ യു.എ.ഇയിലെ വിവിധ മനുഷ്യാവകാശ സംഘടനകളും സ്വാഗതം ചെയ്തു. 445 ദശലക്ഷം ഡോളറാണ് ഒരു വര്‍ഷം ഗ്വാണ്ടാനാമോ തടവറ പ്രവര്‍ത്തിപ്പിക്കാന്‍ പെന്റഗണ്‍ ചെലവഴിക്കുന്നത്. ക്യൂബയിലെ ഗ്വാണ്ടാനാമോ വിട്ടുകിട്ടണമെന്ന് ക്യൂബയും അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തടവറിയിലെ 60 ശതമാനം പേരും അഫ്ഗാന്‍, സഊദി, യമന്‍ പൗരന്മാരാണ്.

പ്രസിഡന്റായാല്‍ ഗ്വാണ്ടാനാമോ തുറക്കും: ട്രംപ്

ഒഹിയോ: താന്‍ പ്രസിഡന്റായാല്‍ ക്യൂബയിലെ ഗ്വാണ്ടാനാമോ തടവറ വീണ്ടും തുറക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഐ.എസിനെതിരേ പോരാടാന്‍ റഷ്യയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്വാണ്ടാനാമോ അന്നും ഇന്നും

2001 സെപ്തംബര്‍ 11 നു ശേഷം 780 തടവുകാര്‍
2003 ജൂണില്‍ 684 പേര്‍
മരിച്ചത്- 9 പേര്‍
ഇത്തവണ മോചിപ്പിക്കപ്പെട്ടവര്‍ 61
മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിക്കപ്പെട്ടവര്‍- 20
ക്രിമിനല്‍ കുറ്റം ചുമത്തിയവര്‍ -7
തടവറയില്‍ ശേഷിക്കുന്നവര്‍ -34



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago