മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: എടത്തനാട്ടുകര യതീംഖാന യു.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയുമായി സഹകരിച്ച് സൗജന്യമെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.
ദന്ത -ജനറല്‍ മെഡിസിന് വിഭാഗങ്ങളിലാണ് ക്യാംപ് നടന്നത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഗിരിജ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി മാക്സിലോ ഫേഷ്യല്‍ വിഭാഗം മേധാവി ഡോ. മുഹമ്മദ് യഹിയ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് എം.കെ യാക്കൂബ് അധ്യക്ഷനായി.
ഡോ. അനാഷ മോഹന്‍, ഡോ. ഷഫീഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍ ഉമ്മര്‍ഖത്താബ്, കെ.ടി അബ്ദുല്‍നാസര്‍, കെ.പി യഹിയ, സ്കൂള്‍ പി.ടി.എ ഭാരവാഹികളായ ടി.കെ അബ്ദുല്‍റഹീം, ടി.കെ അബ്ദുല്‍ സലാം, ടി അബ്ദുല്‍ കരീം,ട ി.പി മുഹമ്മദ് മൗലവി, ജാഫര്‍ തോണിക്കടവന്‍, ഹെഡ്മാസ്റ്റര് കെ.പി ഉമ്മര്‍, ടി.കെ മുഹമ്മദ്, ടി.പി സഷീര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."