എയര്‍ ഇന്ത്യയുടെ എയര്‍ ബസ് സര്‍വ്വീസ് ജനുവരിയില്‍; ആദ്യം യാത്ര പോകാവുന്നത് ഇവിടേക്കെല്ലാം
എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ ബസായ A350 2024 ജനുവരി 22 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാജ്യത്തെ ആദ്യ എയര്‍ബസ് സര്‍വ്വീസ് തുടക്കത്തില്‍ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഉണ്ടായിരിക്കുക. വിവിധ ഇടങ്ങളിലേക്കുള്ള സര്‍വ്വീസുകളുടെ ബുക്കിങ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.കമ്പനിയുടെ ആദ്യ എയര്‍ബസ് സര്‍വ്വീസുകള്‍ ആദ്യം തദ്ദേശീയമായിട്ടാണ് സര്‍വ്വീസുകള്‍ നടത്തുക, പിന്നീട് ഇത് രാജ്യാന്തര സര്‍വ്വീസിലേക്ക് വ്യാപിപ്പിക്കും.
എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത 20 എയര്‍ബസ് എ350900 വിമാനത്തിന്റെ ഭാഗമാണ് ഈ എ350, 2024ല്‍ എല്ലാ ആറ് ദിവസത്തിലും ഒരു പുതിയ വിമാനം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ വിമാനങ്ങള്‍ സമാന മോഡലുകളെ അപേക്ഷിച്ച് ഇന്ധനക്ഷമതയില്‍ ശ്രദ്ധേയമായ 20 ശതമാനം വര്‍ദ്ധനവ് കാണിക്കുന്നുണ്ട്, ഇത് ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനും സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതലായി ഗുണം ചെയ്യുകയും ചെയ്യും.
എയര്‍ ഇന്ത്യയുടെ A350900ല്‍ 316 സീറ്റുകളുള്ള മൂന്ന് ക്ലാസ് ക്യാബിന്‍ കോണ്‍ഫിഗറേഷനാണ് ഉളളത്, ഇതില്‍ 28 സ്വകാര്യ ബിസിനസ് സ്യൂട്ടുകളും ഫുള്‍ ഫ്‌ലാറ്റ് ബെഡുകളും 24 പ്രീമിയം ഇക്കണോമി സീറ്റുകളും അധിക ലെഗ്‌റൂമും 264 വിശാലമായ ഇക്കണോമി സീറ്റുകളും ഉള്‍പ്പെടുന്നുണ്ട്. എല്ലാ യാത്രക്കാര്‍ക്കും മികച്ച ഫ്‌ലൈയിംഗ് അനുഭവത്തിനായി ഏറ്റവും പുതിയ തലമുറ പാനസോണിക് eX3 ഇന്‍ഫ്‌ലൈറ്റ് വിനോദ സംവിധാനവും HD സ്‌ക്രീനുകളും ആസ്വദിക്കാനാകും.
Content Highlights:Air India opens bookings for Airbus A350 flights in domestic sectors
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."