ഉപയോഗിച്ച് കറുത്ത നിറമായ എണ്ണ ഇങ്ങനെ ചെയ്താല്‍ വീണ്ടും ഉപയോഗിക്കാം
പലഹാരം വറുത്ത ശേഷമോ അല്ലെങ്കില്‍ മാംസ ഭക്ഷണം പാകംചെയ്ത ശേഷമോ ബാക്കിവരുന്ന എണ്ണ വെറുതെ കളയാറുണ്ടോ? എന്നാലിനി ആ എണ്ണ എങ്ങിനെ ഉപയോഗിക്കാം എന്നതിനുള്ള കുറച്ച് ടിപ്‌സുകള്‍ നമുക്ക് നോക്കാം.
ബാക്കി വന്ന എണ്ണയുടെ അടിയില്‍ പലഹാരത്തിന്റെയും ഭക്ഷണത്തിന്റെയും അംശങ്ങള്‍ കരിഞ്ഞ് അടിഞ്ഞ് കൂടി കിടക്കുന്നത് കാണാം. ഇവ മാറ്റി എണ്ണ ഇനി വളരെ എളുപ്പത്തില്‍ ക്ലിയര്‍ ആക്കാന്‍ കുറച്ചു പൊടിക്കൈകള്‍ നോക്കാം.
കോണ്‍ഫ്‌ലവര്‍ ഉപയോഗിക്കാം
അതിനായി ആദ്യം തന്നെ കുറച്ച് കോണ്‍ഫ്‌ലവര്‍ എടുത്ത് വെള്ളവും ചേര്‍ത്ത് മിക്‌സ് ചെയ്തു വയ്ക്കുക. നല്ലപോലെ ലൂസ് ആക്കണം. ഇത് തിളച്ചു കിടക്കുന്ന എണ്ണയിലേക്ക് ഒഴിക്കുക. ഇവ നന്നായി മൊരിയുമ്പോള്‍ അതിന്റെ കൂടെ മുന്‍പ് വറുത്തു മാറ്റിയ പലഹാരങ്ങളുടെ പൊടിയും മറ്റ് അവശിഷ്ടങ്ങളും കട്ടപിടിച്ച് ഇതിന്റെ കൂടെ മൊരിഞ്ഞു പൊന്തി വരും. ഇത് വേഗത്തില്‍ നിങ്ങള്‍ക്ക് കോരി കളയാം. ഇത്തരത്തില്‍ ചെയ്താല്‍ പാത്രത്തിന്റെ അടിയില്‍ പിടിച്ചു കിടക്കുന്ന അവശിഷ്ടങ്ങള്‍ അടര്‍ന്നു മാറി വരുന്നതാണ്. മാത്രമല്ല എണ്ണ നല്ലപോലെ ക്ലീനായും കിട്ടും.
നാരങ്ങ ഉപയോഗിക്കാം
വറുക്കാന്‍ എടുത്ത എണ്ണ ക്ലീനാക്കി എടുക്കാന്‍ നിങ്ങള്‍ക്ക് നാരങ്ങ ഉപയോഗിക്കാം. അതിനായി നാരങ്ങ ചെറുതായി അരിഞ്ഞ് മാറ്റണം. ഇത് എണ്ണയില്‍ ചേര്‍ക്കുക. എണ്ണയില്‍ അടിഞ്ഞുകൂടിയിട്ടുള്ള പൊടിയെല്ലാം നാരങ്ങയില്‍ പറ്റിപ്പിടിക്കുന്നതാണ് അതിനുശേഷം നാരങ്ങ എടുത്തു മാറ്റാം.
മുട്ട ചേര്‍ക്കാം
വറുക്കാന്‍ എടുത്ത എണ്ണ മുട്ട ചേര്‍ത്ത് നിങ്ങള്‍ക്ക് നല്ലപോലെ ക്ലീനാക്കി എടുക്കാം. അതിനായി മുട്ടയുടെ വെള്ള മാത്രം എടുത്ത് മാറ്റി വയ്ക്കാം. അതിനുശേഷം ഓയില്‍ നല്ലപോലെ ചൂടാക്കി അതിലേക്ക് മുട്ടയുടെ വെള്ള ഒഴിക്കാം. ഇങ്ങനെ ചെയ്യുന്നത് നിറം മാറിയ എണ്ണ നല്ലപോലെ ക്ലീനായി കിട്ടാന്‍ ഇത് സഹായിക്കും.
അടിയില്‍ പിടിക്കാതിരിക്കാന്‍
പല എണ്ണ പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോഴും അപ്പം ചുടുമ്പോഴും അടിയില്‍ പിടിക്കാറുണ്ട്. ഇങ്ങനെ വരാതിരിക്കാന്‍ ആദ്യം തന്നെ ഒരു മുട്ട പൊട്ടിച്ച് ഒഴിക്കാവുന്നതാണ്. അതിനുവേണ്ടി എണ്ണ ഒഴിക്കരുത് മുട്ട വെന്ത് വരുമ്പോള്‍ അത് മാറ്റുക. ഇങ്ങനെ ചെയ്തു കഴിയുമ്പോള്‍ പാത്രം നല്ലപോലെ മയപ്പെട്ടിട്ടുണ്ടാകും. ഇങ്ങനെ ചെയ്താല്‍ അടിപിടിക്കാതെ വേഗത്തില്‍ കിട്ടാന്‍ സഹായിക്കും.
❗ ശ്രദ്ധിക്കാന്‍
എങ്കിലും ശ്രദ്ധിക്കേണ്ട കാര്യം, പാകം ചെയ്യാന്‍ ഒരുതവണ ഉപയോഗിച്ച് എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത്തരത്തില്‍ ഓയില്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ ആവശ്യമുള്ള എണ്ണ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. പക്ഷേ ചില സാഹചര്യങ്ങളില്‍ ഒരേദിവസം തന്നെ കൂടുതല്‍ പൊരിച്ചെടുക്കാനോ ചുട്ടെടുക്കാനോ ഉണ്ടെങ്കില്‍ ചൂടായ എണ്ണയിലെ കറുപ്പ് നിറവും അവശിഷ്ടങ്ങളും ഒഴിവാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് ഈ ടിപ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."