ഇറാന്‍ ഭീകരാക്രമണം: മരണ സംഖ്യ ഉയരുന്നു
തെഹ്‌റാന്‍: ഇറാനില്‍ റെവല്യൂഷനറി ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തിനിടെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 107 ആയി. പരിക്കേറ്റവരുടെ എണ്ണം 141 ആയതായി കെര്‍മാന്‍ എമര്‍ജന്‍സി സര്‍വീസ് മേധാവി മുഹമ്മദ് സ്വബരി സ്ഥിരീകരിച്ചു.
മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാര്‍ഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം.
കെര്‍മാന്‍ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയപ്പോഴാണ് ഭീകരര്‍ റിമോര്‍ട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്.
സ്മാരകത്തില്‍ നിന്ന് 700 മീറ്റര്‍ ദൂരയൊണ് ആദ്യ സ്‌ഫോടനം. പ്രാദേശിക സമയം വൈകീട്ട് 3.04 നായിരുന്നു ഇത്. 13 മിനിട്ടിന് ശേഷമാണ് രണ്ടാമത്തെ സ്‌ഫോടനം. സ്‌ഫോടത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഇറാന്‍ ഭീകരാക്രമണം: മരണ സംഖ്യ ഉയരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."