അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ട് പേര് അറസ്റ്റില്‍
അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ട് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗോണ്ട സ്വദേശികളായ തഹര്‍ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി.
ലഖ്നോവിവെ ഗോമ്തി നഗറില്‍ നിന്ന് ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ്( എസ്.ടി.എഫ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുനേര്‍ക്കും ഭീഷണിയുണ്ടായിരുന്നു.
@iDevendraOffice എന്ന എക്സ് (ട്വിറ്റര്‍) ഹാന്‍ഡിലില്‍ നിന്നായിരുന്നു ഭീഷണി. [email protected], [email protected] എന്നീ രണ്ടു ഇമെയില്‍ ഐ.ഡികളാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്.
ഭാരതീയ കിസാന്‍ മഞ്ച്, ഗൗ സേവ പരിഷദ് എന്നീ സന്നദ്ധ സംഘടനകളുടെ നടത്തിപ്പുകാരന് ദേവേന്ദ്ര തിവാരിയുടെ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തിച്ചതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. വ്യാജമെയില്‍ ഐ.ഡി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടും ഭീഷണി സന്ദേശം അയക്കാന്‍ നിര്‍ദ്ദേശിച്ചതും തിവാരിയാണെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."