കുവൈത്തിൽ പ്രവാസികൾക്ക് സാങ്കേതിക വൈദഗ്ധ്യ പരിശോധന നിർബന്ധമാക്കുന്നു.
Kuwait makes technical skills test mandatory for expatriates.
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ തൊഴിലാളികൾക്ക് വിസ പുതുക്കുന്നതിന്റെ മുന്നോടിയായി വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് തൊഴിലാളിയുടെ ജോലിയുമായി ബന്ധപ്പെട്ട സാങ്കേതിക വൈദഗ്ധ്യ പരിശോധനക്ക് വിധേയമാക്കണമെന്ന നിബന്ധന അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലാളികളുടെ തൊഴിൽ നൈപുണ്യ പരിശോധനയുമായി ബന്ധപെട്ടു അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷനും മാൻപവർ അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം തയ്യാറായിട്ടുണ്ട്. അതെസമയം വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ഏർപ്പെടുത്തിയ പുതിയ നിബന്ധന ഇന്ത്യക്കാരുൾപ്പെടെ കുവൈത്തിൽ ജോലി തേടിയെത്തുന്നവർക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."