ബുക്ക് ചെയ്താല്‍ വാഹനം കിട്ടുക രണ്ടര മാസത്തിന് ശേഷം;എന്നിട്ടും വലിയ ബുക്കിങ്ങുമായി ടാറ്റ കാര്‍
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാഹന യൂണിറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 2024 ആരംഭിക്കുമ്പോള്‍ തന്നെ ടാറ്റയുടെ എസ്‌യുവി ഹാരിയറിന്റെ കാത്തിരിപ്പ് കാലയളവ് രണ്ടര മാസത്തിലധികമായി ഉയര്‍ന്നിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് ബ്രാന്‍ഡിന്റെ ഹാരിയര്‍ എന്ന മോഡല്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 15.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.
വാഹനത്തിന് ഉയര്‍ന്ന ഡിമാന്‍ഡാണ് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.2.0L 4സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുള്ള വാഹനത്തിന് പരമാവധി 170ps പവര്‍ ഔട്ട്പുട്ടും 350Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും.10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വലിയ ടാറ്റ ലോഗോയുള്ള പുതിയ 4സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ഡാഷ്‌ബോര്‍ഡിന്റെ വീതിയെ ഉള്‍ക്കൊള്ളുന്ന എന്‍ട്രി ആംബിയന്റ് ലൈറ്റിംഗ്,വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ ഇന്റര്‍ഫേസ് എന്നിവയ്‌ക്കൊപ്പം 12.3 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകള്‍ വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീതിയേറിയ ഫ്രണ്ട് എന്‍ഡില്‍ ഗ്രില്‍ സെക്ഷന്‍, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, വീതിയില്‍ പ്രവര്‍ത്തിക്കുന്ന നേര്‍ത്ത എല്‍ഇഡി ലൈറ്റിംഗ് ബാറുകള്‍, മസ്!കുലര്‍ ബോണറ്റ്, പുതിയ ഡിസൈന്‍ അലോയ് വീലുകള്‍, ഫാസ്റ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍. സുരക്ഷയ്ക്കായി ഏഴ് എയര്‍ബാഗുകള്‍ (ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ്), ഹില്‍ അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം മുതലായവയും വാഹനത്തിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
Content Highlights:tata harrier waiting period increase upto 10 weeks in january 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."