HOME
DETAILS

മൃതദേഹങ്ങളയക്കാന്‍ പുതിയ നിയമം കാലതാമസമുണ്ടാക്കുന്നു

  
backup
January 06, 2024 | 8:00 AM

corpse-repatriation-from-abroad-makes-delay-due-to-new-norm-implemented-by-govt-of-india

ദുബൈ: ഗള്‍ഫിലടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമം കാലതാമസം സൃഷ്ടിക്കുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് വിമാന ടിക്കറ്റ് എടുക്കണമെങ്കില്‍ ഡല്‍ഹിയില്‍ നിന്നും പുതുതായി അനുമതി ലഭിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതു കാരണമാണ് മൃതദേഹങ്ങള്‍ അയക്കുന്നത് അനിശ്ചിതമായി വൈകുന്നത്.
യുഎഇയിലെ നിയമ നടപടികള്‍ (ഡെത്ത് സര്‍ട്ടിഫിക്കറ്റ്, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ) പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ എംബാമിംഗ് കൂടി കഴിഞ്ഞ് തൊട്ടടുത്ത സമയത്തെ എയര്‍ലൈനില്‍ നിന്നും അപ്രൂവലെടുത്ത് കയറ്റി വിടുന്ന പ്രക്രിയയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമം കാരണം അനിശ്ചിതമായി വൈകുന്നത്. എംബാമിംഗ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത ശേഷം മാത്രമേ ഡല്‍ഹിയില്‍ നിന്നുള്ള അപ്രൂവല്‍ ലഭിക്കൂ. ഇത് ലഭിക്കുന്നത് വരെ എയര്‍ലൈന്‍ ടിക്കറ്റ് എടുക്കാനാത്ത സ്ഥിതിയുണ്ട്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു പുതുവര്‍ഷ ദിനത്തില്‍ മരിച്ച തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ആല സ്വദേശി അര്‍ഷാദിന്റെ മൃതദേഹം അയക്കുമ്പോഴുണ്ടായ കാലതാമസം. പുതുര്‍ഷാവധിയായിരുന്നിട്ടും യുഎഇ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും എല്ലാവിധ നിയമ നടപടികളും സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച് അന്നത്തെ ദിവസം തന്നെ ഫ്‌ളൈറ്റ് സൗകര്യം വരെ ക്‌ളിയര്‍ ചെയ്തിട്ട് പോലും ഡല്‍ഹിയില്‍ നിന്നുള്ള പുതിയ അപ്രൂവല്‍ കിട്ടാന്‍ താമസമുണ്ടായി. പിറ്റേ ദിവസം വൈകുന്നേരാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്.
പ്രവാസികളുടെ അപ്രതീക്ഷിത മരണങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പകരാന്‍ മുന്‍കൈയെടുക്കേണ്ട സര്‍ക്കാറുകളാണ് നിയമ നടപടികളുടെ നൂലാമാലകളിലൂടെ ഇത്തരം അനിശ്ചിതാവസ്ഥ കൊണ്ടുവന്നിട്ടുള്ളതെന്നും ബന്ധുക്കളെ മാനസികമായി കൂടുതല്‍ തളര്‍ത്തുന്ന ഈ പുതിയ വ്യവസ്ഥ എടുത്തു കളയണമെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  a day ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  a day ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  a day ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  a day ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  a day ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago