കൊച്ചിയില്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; ടൂറിസ്റ്റ് ഹോം ഉടമയും സുഹൃത്തും അറസ്റ്റില്‍
കൊച്ചിയില്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; ടൂറിസ്റ്റ് ഹോം ഉടമയും സുഹൃത്തും അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ ലോഡ്ജില്‍ യുവതിക്ക് ക്രൂരമര്‍ദനം. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോം ഉടമയും സുഹൃത്തുമാണ് മര്‍ദിച്ചത്.
വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. ഹോട്ടലുടമ ബെന്‍ ജോയ് (38), ഷൈജു (44) എന്നിവരെ അറസ്റ്റ് ചെയ്തു. മര്‍ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എളമക്കര സ്വദേശിയായ യുവതി ടൂറിസ്റ്റ് ഹോമിലെത്തി മുറി ബുക്ക് ചെയ്തിരുന്നു. ഇതിന് ശേഷം പുറത്ത് പോകുകയും തിരിച്ചുവന്നതിന് ശേഷം ബെന്‍ ജോയിയുമായി വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.
ഉടന്‍ മുറി ഒഴിയണമെന്ന യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അഡ്വാന്‍സ് തുക നല്കിയാല് മുറിയൊഴിയാമെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് യുവതിയെ ബെന്‍ ജോയ് മുഖത്തടിക്കുകയും മര്‍ദിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."