ബി.ജെ.പി എംപിയുടെ മരണം; പൂനെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് സുപ്രീം കോടതിയുടെ സ്റ്റേ
ബി.ജെ.പി എംപിയുടെ മരണം; പൂനെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് സുപ്രീം കോടതിയുടെ സ്റ്റേ
മുംബൈ: പൂനെ ലോക്സഭാ മണ്ഡലത്തില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നിലവിലെ ലോക്സഭയുടെ കാലാവധി ഈ ജൂണില്‍ അവസാനിക്കുകയാണെന്ന, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം പരിഗണിച്ചാണ്, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ബി.ജെ.പി എംപി ഗിരീഷ് ബാപതിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. 2023 മാര്‍ച്ച് 29നാണ് എംപിയുടെ മരണം. എന്നാല്‍ 2024ലെ പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളുവെങ്കില്‍ റെപ്രസെന്റേഷന്‍ ആക്ട് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയെ അറിയിച്ചു.
ലോക്സഭാ സീറ്റുകളില്‍ ഒഴിവ് വന്ന തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. അതിന്റെ അടിസ്ഥാനത്തിലാണ് ഉപതെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."