HOME
DETAILS
MAL
ബാറ്ററി മാറാന്‍ നല്കിയ മൊബൈല്‍ ഫോണ്‍ കത്തി; തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി
backup
January 08 2024 | 16:01 PM
മലപ്പുറം: മൊബൈല്‍ ഷോപ്പില്‍ ബാറ്ററി മാറ്റാനായി നല്കിയ മൊബൈല്‍ ഫോണ്‍ കത്തി. വണ്ടൂര്‍ പാണ്ടിക്കാട് റോഡിലുള്ള A to Z മൊബൈല്‍സില്‍ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ജീവനക്കാരുടെ അവസരോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.
ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നല്കിയ പോക്കോ X3 മോഡല്‍ മൊബൈല്‍ ഫോണ്‍ ആണ് കത്തിയത്. ബാറ്ററി മാറുന്നതിനായാണ് ഫോണ്‍ കടയില്‍ നല്‍കിയത്. നന്നാക്കാനായി വാങ്ങിവെച്ച ഉടനെ ഫോണ്‍ കത്തുകയായിരുന്നു. ഉടനെ തന്നെ ജീവനക്കാര്‍ തീയ്യണക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ റെക്കോര്‍ഡ് ആയിട്ടുണ്ട്.
മലപ്പുറത്ത് ബാറ്ററി മാറാന്‍ നല്കിയ മൊബൈല്‍ ഫോണ്‍ കത്തി; തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."