HOME
DETAILS

ദുബൈയിലെ പാർക്കുകളിൽ നിന്ന് നോൾ കാർഡ് ഒഴിവാക്കി; ഇനി പാർക്കുകളിൽ പുതിയ പേയ്‌മെന്റ് സംവിധാനം

  
backup
January 09 2024 | 06:01 AM

nol-cards-no-longer-accepted-in-public-parks-in-dubai

ദുബൈയിലെ പാർക്കുകളിൽ നിന്ന് നോൾ കാർഡ് ഒഴിവാക്കി; ഇനി പാർക്കുകളിൽ പുതിയ പേയ്‌മെന്റ് സംവിധാനം

ദുബൈ: ദുബൈയിലെ നിരവധി പൊതു പാർക്കുകളിൽ നോൾ കാർഡുകൾ സ്വീകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡുവും ദുബൈ മുനിസിപ്പാലിറ്റിയും തമ്മിൽ ഒരു പങ്കാളിത്തം ഒപ്പുവെച്ചതിന് ശേഷം ദുബൈയിലെ മിക്ക പാർക്കുകളിലും നോൾ കാർഡ് പേയ്‌മെന്റ് സംവിധാനം നീക്കം ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ടിക്കറ്റ് രഹിത പ്രവേശനം, തടസ്സമില്ലാത്ത ഐഡന്റിറ്റി മാനേജ്മെന്റ്, തൊഴിലാളികളുടെ സംതൃപ്തി, സാങ്കേതിക വൈദഗ്ധ്യം, പൊതു പാർക്കുകളിലെ സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിന് നൂതനമായ പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ഡുവും ദുബൈ മുനിസിപ്പാലിറ്റിയും കരാർ ഒപ്പിട്ടത്. ഇതിന്റെ ഭാഗമായാണ് നോൾ കാർഡ് പേയ്‌മെന്റ് സംവിധാനം ചെയ്തതെന്നാണ് റിപ്പോർട്ട്. ഒരു അത്യാധുനിക ഐഡന്റിറ്റി മാനേജ്‌മെന്റ് സിസ്റ്റം ഡു അവതരിപ്പിക്കുമെന്നാണ് സൂചന.

ദുബൈ മുനിസിപ്പാലിറ്റിയിലെ ഒരു കസ്റ്റമർ സർവീസ് ഏജന്റ് ഈ ആഴ്ച ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ട് പറയുന്നു. വിവിധ പ്രദേശങ്ങളിലെ പാർക്കുകൾ സന്ദർശിച്ച താമസക്കാർ അടുത്തിടെ ഈ മാറ്റം റിപ്പോർട്ട് ചെയ്തതായും ഖലീജ് ടൈംസ് പറയുന്നു.

“ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ, ഫിസിക്കൽ ടിക്കറ്റുകളുടെ ആവശ്യകത ഇല്ലാതാക്കാനും ആളുകൾക്ക് പൊതു പാർക്കുകൾ ആക്‌സസ് ചെയ്യാനും ആസ്വദിക്കാനും കഴിയുന്ന ഒരു അത്യാധുനിക ഐഡന്റിറ്റി മാനേജ്‌മെന്റ് സിസ്റ്റം സൃഷ്ടിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. " കരാർ ഒപ്പിട്ട സമയത്ത് ഡുവിന്റെ സിഇഒ ഫഹദ് അൽ ഹസാവി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് നോൾ കാർഡ് ഒഴിവാക്കുന്നത്.

അതേസമയം, ദുബൈയിലെ ഖുറാൻ പാർക്കിലെ ടിക്കറ്റിംഗ് ഇപ്പോഴും നോൽ കാർഡ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിനിധി പറഞ്ഞു. എന്നാൽ, മംസാർ ബീച്ച് പാർക്ക്, സബീൽ പാർക്ക്, സഫ പാർക്ക് തുടങ്ങിയ ഇടങ്ങളിലെല്ലാം നോൾ കാർഡ് ഒഴിവാക്കിയിട്ടുണ്ട്.

ഇപ്പോൾ എങ്ങനെയാണ് ടിക്കറ്റ് എടുക്കുന്നത്?

പാർക്ക് പ്രേമികൾക്ക് ഇപ്പോൾ പണമായോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ടിക്കറ്റുകൾ വാങ്ങാം. പിന്നീട് പാർക്കുകളുടെ പ്രവേശന കവാടത്തിൽ മുൻകാല നോൽകാർഡ് മെഷീനുകൾ നിന്നിരുന്ന മെഷീനുകളിൽ ഇവ സ്കാൻ ചെയ്യുന്നു.

സഫ പാർക്ക് പോലെയുള്ള ചില പാർക്കുകൾ സന്ദർശകർക്ക് അവരുടെ ഫോണുകൾ വഴി സ്മാർട്ട് പേയ്‌മെന്റ് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. സന്ദർശകർക്ക് സാംസങ് പേ, ഗൂഗിൾ പേ അല്ലെങ്കിൽ ആപ്പിൾ പേ വഴി പണമടച്ച് ടിക്കറ്റ് രഹിത പ്രക്രിയയിലൂടെ പാർക്കിൽ പ്രവേശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago