വില കുറഞ്ഞ ഓട്ടോമാറ്റിക്ക് കാറുമായി റെനോ; 6 ലക്ഷത്തിന് സെവന്‍ സീറ്റര്‍ എം.പി.വി
ഫ്രഞ്ച് വാഹന നിര്‍മ്മാണ കമ്പനിയായ റെനോക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആരാധകരേറെയാണ്.ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നിങ്ങനെ റെനോയുടേതായി വിപണിയിലേക്കിറങ്ങുന്ന മൂന്ന് മോഡലുകള്‍ക്കും അത്യാവശ്യം ആവശ്യക്കാര്‍ മാര്‍ക്കറ്റിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഭാവിയിലേക്കും മികച്ച വാഹന വിപണികളിലൊന്നായ ഇന്ത്യയില്‍ തങ്ങളുടെ നിറസാന്നിധ്യം നിലനിര്‍ത്താന്‍ ഒട്ടേറെ പദ്ധതികള്‍ കമ്പനി രൂപപ്പെടുത്തുന്നുണ്ട്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് പുതിയ ലോഞ്ചുകളാണ് റെനോ പ്ലാന്‍ ചെയ്തിരിക്കുന്നത്.നെക്സ്റ്റ് ജെന്‍ കൈഗര്‍, ട്രൈബര്‍ എന്നിവക്കൊപ്പം പുതിയ ബിസെഗ്‌മെന്റ്, സിസെഗ്‌മെന്റ് എസ്‌യുവികളും ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കും. മാത്രമല്ല ഇന്ത്യന്‍ വിപണിക്കായി ഒരു മാസ് മാര്‍ക്കറ്റ് ഇവിയും റെനോ അവതരിപ്പിച്ചേക്കും.കൂടാതെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും കുറഞ്ഞ വിലക്ക് സ്വന്തമാക്കാവുന്ന സെവന്‍ സീറ്റര്‍ കാര്‍ റെനോയുടെ ട്രൈബറാണ്. ആറ് ലക്ഷം രൂപയാണ് വാഹനത്തിന് എക്‌സ് ഷോറൂം വിലയായി വരുന്നത്.
RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് റെനോ ട്രൈബര്‍ പുറത്തിറങ്ങുക. വയര്‍ലെസ് ചാര്‍ജര്‍, ഡ്രൈവര്‍ ആംറെസ്റ്റ്, പവര്‍ഡ് ഒആര്‍വിഎമ്മുകള്‍ എന്നീ ഫീച്ചറുകള്‍ എന്നിവ വാഹനത്തിലുണ്ട്.72 bhp പവറും 96 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.റെഡ് ബ്രേക്ക് കാലിപ്പറുകള്‍, ബെസല്‍ലെസ് ഓട്ടോഡിമ്മിംഗ് ഐആര്‍വിഎം, ഓട്ടോഫോള്‍ഡിംഗ് ഒആര്‍വിഎമ്മുകള്‍ക്ക് വെല്‍ക്കംഗുഡ്‌ബൈ ഫംഗ്ഷനുകള്‍ എന്നിവ വാഹനത്തിലെ പ്രധാന സവിശേഷതകളാണ്.
Content Highlights:renault kwid triber kiger gets 2024 update
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."