ഉമ്മു സുഖീം സ്ട്രീറ്റിൽ 90 മില്യൺ ഡോളറിന്റെ നവീകരണ പദ്ധതിയുമായി ദുബൈ ആർടിഎ
ദുബൈ:ഉം സുഖേയിം സ്ട്രീറ്റ് നവീകരണ പദ്ധതി സംബന്ധിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപനം നടത്തി. 2024 ജനുവരി 7-നാണ് RTA ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഈ സ്ട്രീറ്റ് നവീകരിക്കുന്നതിനായി 90 മില്യൺ ഡോളറിന്റെ മൂല്യമുള്ള ഒരു കരാർ RTA നൽകിയിട്ടുണ്ട്. റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും, യാത്രാ സമയം കുറയ്ക്കുന്നതിനും ഈ നവീകരണ പദ്ധതി ലക്ഷ്യമിടുന്നു.
ഈ പദ്ധതിയുടെ ഭാഗമായി അൽ ഖൈൽ റോഡ് ഇന്റർസെക്ഷൻ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള മേഖലയിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നീ പാതകളുമായുള്ള സംയോജനം മെച്ചപ്പെടുന്നതാണ്.
ഈ പാതകളിൽ മണിക്കൂറിൽ ഇരു വശത്തേക്കും 16000 വാഹനങ്ങളെ വരെ ഉൾക്കൊള്ളുന്നതിനും, ട്രാഫിക് സുഗമമാക്കുന്നതിനും ഈ പദ്ധതി കാരണമാകുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 800 മീറ്റർ നീളമുള്ള ഇരുവശത്തേക്കും നാല് വരികൾ ഉൾക്കൊള്ളുന്ന ഒരു ടണൽ നിർമ്മിക്കുന്നതാണ്.
ഈ നവീകരണ പദ്ധതി പൂർത്തിയാകുന്നതോടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയ്ക്കിടയിലെ സഞ്ചാര സമയം 9.7 മിനിറ്റിൽ നിന്ന് 3.8 മിനിറ്റായി കുറയുന്നതാണ്.
Content Highlights:Dubai RTA with $90 million renovation project on Umm Suqeem Street
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."