34ാം വയസില്‍ പ്രധാനമന്ത്രി; ഫ്രാന്‍സിനെ നയിക്കാന്‍ ഗബ്രിയേല്‍ അറ്റല്‍
പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റലിനെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഗബ്രിയേല്‍. പരസ്യമായി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. 34 കാരനായ ഗബ്രിയേല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. സമീപകാല അഭിപ്രായ വോട്ടെടുപ്പുകളില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയക്കാരില്‍ ഒരാളായി ഗബ്രിയേലിനെ തിരഞ്ഞെടുത്തിരുന്നു.
റേഡിയോ ഷോകളിലും പാര്‍ലമെന്റിലും ഒരു മന്ത്രിയെന്ന നിലയില്‍ അനായാസമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. കഴിഞ്ഞ ദിവസം രാജിവെച്ച എലിസബത്ത് ബോണിന് പകരക്കാരനായാണ് ഗബ്രിയേലെത്തുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇമ്മാനുവല്‍ മാക്രോണിന്റെ സുപ്രധാന നീക്കമായാണ് ഗബ്രിയേലിന്റെ നിയമനത്തെ വിലയിരുത്തുന്നത്. ഈ നീക്കം വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കണമെന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയമല്ലാത്ത പെന്‍ഷനും ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളും മറികടന്ന് ജൂണിലെ തിരഞ്ഞെടുപ്പില്‍ തന്റെ മധ്യപക്ഷ പാര്‍ട്ടിയുടെ സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ മാക്രോണിന് കഴിഞ്ഞേക്കും. ഇതോടൊപ്പം മാക്രോണിന്റെ ക്യാമ്പ് തീവ്ര വലതുപക്ഷ നേതാവ് മറൈന്‍ ലെ പെന്നിന്റെ പാര്‍ട്ടിയെ എട്ട് മുതല്‍ പത്ത് ശതമാനം വരെ പിന്നിലാക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പില്‍ പ്രവചിച്ചിരുന്നു.
34ാം വയസില്‍ പ്രധാനമന്ത്രി; ഫ്രാന്‍സിനെ നയിക്കാന്‍ ഗബ്രിയേല്‍ അറ്റല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."