HOME
DETAILS

മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങളില്ല; അടച്ചുപൂട്ടേണ്ടിവരുമോ?..

  
backup
January 11 2024 | 11:01 AM

mavelioutletlatestnewstoday11

മാവേലി സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങളില്ല

വിപണിയില്‍ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയുള്ള സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് സാധനങ്ങള്‍ സബ്‌സിഡിയായി എത്തിക്കുന്നുണ്ടെന്നുള്ള വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാകുന്നു. മാവേലി സപ്ലൈകോ സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങളില്ല.

രണ്ടുമാസം മുന്‍പ് വരെ ഒന്നും രണ്ടും സബ്‌സിഡി സാധനങ്ങളെങ്കിലുമുണ്ടായിരുന്ന പല സ്്‌റ്റോറുകളിലും പേരിന് ഒരു സാധനം പോലുമില്ല. പ്രതീക്ഷയോടെ വന്ന് മണിക്കൂറുകളോളം വരിനില്‍ക്കുന്നവര്‍ കുറഞ്ഞ നിരക്കിലുള്ള സാധനങ്ങള്‍ കിട്ടാതെ നിരാശരായി മടങ്ങേണ്ട അവസ്ഥയാണ് സപ്ലൈകോ സ്റ്റോറുകളിലുള്ളത്. വെളിച്ചെണ്ണ മാത്രമാണ് നിലവില്‍ സബ്‌സിഡിയുള്ള സാധനമായി സപ്ലൈകോ സ്‌റ്റോറുകളിലുള്ളത്.

അതേസമയം സബ്‌സിഡിയില്ലാത്ത സാധനങ്ങളെല്ലാം സ്റ്റോറുകളില്‍ ലഭ്യവുമാണ്. പൊതുവിപണിയിലാണെങ്കില്‍ വില കുതിച്ചുകയറുന്നുണ്ട്. മുളകിന് 225 രൂപയ്ക്കു മുകളിലായി, അരിക്ക് 60ല്‍ നിന്നും ഉയരുന്നു. മറ്റെല്ലാ ഉത്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കുന്നു.

സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ ഔട്ട്‌ലൈറ്റുകളിലെത്തുന്നവരുമായി തര്‍ക്കങ്ങള്‍ പതിവാണെന്നും ഗോഡൗണുകളില്‍ നിന്നു സാധനങ്ങള്‍ എത്താറില്ലെന്നും ജീവനക്കാര്‍ പറയുന്നു.

അതേസമയം തല്‍സ്ഥിതി തുടരുകയാണെങ്കില്‍ സ്‌റ്റോറുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് സപ്ലൈകോ പറയുന്നു. സബ്‌സിഡി ഇനങ്ങളിലെ കുടിശികയായി 1600 കോടിയോളം രൂപയാണ് സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്കാനുള്ളത്. കുടിശിക കൊടുക്കാത്തതിനാല്‍ കരാറുകാര്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നുമില്ല. സപ്ലൈകോയുടെ വിതരണ കേന്ദ്രങ്ങള്‍ കാലിയായി. അടിയന്തര ഇടപെടല്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന് സപ്ലൈകോ മുന്നറിയിപ്പു നല്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago