HOME
DETAILS

2023ൽ ഹത്തയിലെ യുഎഇ അതിർത്തി കടന്നത് 40 ലക്ഷം പേർ

  
backup
January 15 2024 | 13:01 PM

4-million-passengers-crossed-hatta-border-in-2023

ദുബൈ: ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സിന്റെ (ജി.ഡി.ആർ.എഫ്.എ.ഡി) കീഴിലുള്ള ഹത്ത അതിർത്തി യാത്രക്കാരുടെ എണ്ണത്തിൽ ചരിത്ര നേട്ടം കൈവരിച്ചു. 2023ൽ ചരിത്രത്തിലാദ്യമായി 4 മില്യണിലധികം പേർ അതിർത്തിയിലൂടെ രാജ്യത്തേക്ക് വരികയും പോവുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. വലിയ വാഹനങ്ങളുടെയും വാണിജ്യ ടാങ്കറുകളുടെയും ഗതാഗതത്തിൽ ഗണ്യമായ വർധനക്കാണ് അതിർത്തി കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ചത്.
ഇത് കര ഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും യുഎഇയും ഒമാനും തമ്മിലുള്ള സുഗമമായ വ്യാപാരം സാധ്യമാക്കുകയും ചെയ്തു. ലാൻഡ് പോർട്ട് പാസ്‌പോർട്ട് കൺട്രോൾ ഡിപാർട്ട്‌മെന്റ് അതിന്റെ വികസന പദ്ധതികളും പരിപാടികളും നടപ്പിലാക്കുന്നത് തുടരുമെന്ന് സീ പോർട്ട് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. ഉമർ അലി അൽ ഷംസി പറഞ്ഞു.

വിശ്വാസത്തിലും പരസ്പര പ്രയോജനത്തിലും തുടർച്ചയായ സഹകരണത്തിലും വേരൂന്നിയ ഫലപ്രദമായ പങ്കാളിത്തം രൂപീകരിക്കുന്നതിനും എല്ലാ പങ്കാളികൾക്കിടയിലും പരസ്പരാശ്രിതത്വവും സംയോജനവും വളർത്തുന്നതിനും ഡിപ്പാർട്ട്‌മെന്റ് പ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ലാൻഡ് പോർട്ട് പാസ്‌പോർട്ട് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഡോ. റാഷിദ് ഉബൈദ് അൽ കിത്ബി വ്യക്തമാക്കി.
ഹത്ത ചെക്ക് പോയിന്റിൽ 4 ദശലക്ഷം യാത്രക്കാർ എന്ന റെക്കോർഡ് മുൻവർഷങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ മറികടന്ന് ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടത്തെ പ്രതിനിധീകരിക്കുന്നതാണ്. യുഎഇ ഗവൺമെന്റിന്റെ, യും പ്രത്യേകിച്ച് ദുബൈ എമിറേറ്റിന്റെയും വിശാലമായ ലക്ഷ്യങ്ങളുമായി ഒത്തുചേർന്ന് ഭരണപരവും പ്രത്യേക രീതിയിലുള്ളതുമായ യോജിച്ച ശ്രമങ്ങളുടെ ഫലമാണ് ഈ നാഴികക്കല്ല്.
അതിർത്തി വഴി കടന്നു പോകുന്ന യാത്രക്കാർക്ക് രേഖകൾ പ്രോസസ്സ് ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്താൻ ചെക്ക് പോയിന്റിലെ മാനേജ്മെന്റ് മികച്ച ശ്രമങ്ങളാണ് നടത്തുന്നതെന്ന് കേണൽ. അൽകിത്ബി അറിയിച്ചു. ഇതിൽ വാണിജ്യ ട്രക്ക് ഡ്രൈവർമാർ, ലൈറ്റ് വെഹിക്കിൾ യാത്രക്കാർ, മറ്റ് വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പ്രായമായവർ, നിശ്ചയ ദാർഢ്യക്കാർ, സ്വകാര്യത ആവശ്യമുള്ള കുടുംബങ്ങൾ എന്നിങ്ങനെയുള്ള യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ സേവനങ്ങൾ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണ്. വിനോദ സഞ്ചാരികൾക്കും ഹജ്ജ്, ഉംറ തീർഥാടനത്തിനെത്തുന്നവർക്കും ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പുകൾക്കും തുറമുഖം സേവനം നൽകി എല്ലാവർക്കും സുഗമവും ഉൾക്കൊള്ളുന്നതുമായ അനുഭവം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago