HOME
DETAILS
MAL
ഇന്നെടുത്ത രണ്ട് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം; ജയിലില്‍ തുടരും
backup
January 16 2024 | 07:01 AM
ഇന്നെടുത്ത രണ്ട് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം; ജയിലില്‍ തുടരും
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്നെടുത്ത രണ്ട് കേസിലും കോടതി ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യമെടുത്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തുടരേണ്ടിവരും. ഈ കേസില്‍ ജാമ്യാപേക്ഷ ജില്ലാ കോടതി നാളെ പരിഗണിക്കും.
സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."