HOME
DETAILS

ഭക്ഷണത്തില്‍ അമിതമായി ഉപ്പ് ഉപയോഗിക്കാറുണ്ടോ? വൃക്കക്ക് ദോഷകരമെന്ന് പഠന റിപ്പോര്‍ട്ട്

  
backup
January 16 2024 | 16:01 PM

regularly-adding-salt-to-food-may-lead-to-kidney-damage

ആഹാരത്തില്‍ നല്ല വണ്ണം ഉപ്പ് ചേര്‍ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഭക്ഷണത്തിലെ ഉപ്പ് പരിശോധിച്ച് കൂടുതല്‍ ഉപ്പ് ചേര്‍ത്തിട്ടല്ലാതെ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണവും നമുക്കിടയില്‍ ഒട്ടും കുറവല്ല. എന്നാല്‍ ഈ ശീലം അപകടകരമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പതിവായി അമിതമായ രീതിയില്‍ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് വൃക്കയുടെ തകരാറിലേക്ക് നയിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സി.കെ.ഡി എന്നും അറിയപ്പെടുന്ന (Chronic Kidney Disease) വൃക്കരോഗം, ദീര്‍ഘകാലവൃക്കത്തകരാറിനും കാരണമാകുമെന്നും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥ വരെ വന്നേക്കാമെന്നും ജമാ നെറ്റ് വർക്ക് ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പഠനത്തിനായി യുകെയിലെ ബയോ ബാങ്കില്‍ നിന്നും 4,65,288 പേരുടെ ആരോഗ്യവിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചിരുന്നു.
. 37 മുതല്‍ 73 വയസ് വരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇവരുടെ ശരിയായ പ്രായം 56 വയസ് ആയിരുന്നു. പഠനത്തിന്റെ ആരംഭത്തില്‍ ഇവര്‍ക്കാര്‍ക്കും വൃക്കരോഗം ഉണ്ടായിരുന്നില്ല. 12 വര്‍ഷക്കാലം ഇവരുടെ ആരോഗ്യവിവരങ്ങള്‍ നിരീക്ഷിച്ചു. ഭക്ഷണത്തില്‍ എത്രത്തോളം ഉപ്പ് ചേര്‍ക്കുന്നുവെന്നും പരിശോധിച്ചു. എന്നാല്‍ ഉപ്പ് ഭക്ഷണത്തില്‍ ഒട്ടും ഉപയോഗിക്കാതിരിക്കുക എന്ന രീതി പിന്തുടരുന്നതും അപകടകരമാണ്.

മനുഷ്യശരീരത്തിന് ഫ്‌ലൂയിഡുകളെ ബാലന്‍സ് ചെയ്യാനും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും ഉപ്പ് ആവശ്യമാണ്. എന്നാല്‍ ഒരു ടേബിള്‍ സ്പൂണില്‍ കൂടുതല്‍ ഉപ്പ് ഒരു ദിവസം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.പ്രമേഹം ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ ഉള്ളവരില്‍ ഇടയ്ക്കു മാത്രം ഉപ്പ് ചേര്‍ത്ത് ഭക്ഷണം കഴിക്കുന്നത് പോലും ഗുരുതരമായ വൃക്കരോഗം വരാനുള്ള സാധ്യത കൂട്ടും എന്നു കണ്ടു. ഉപ്പ് അപൂര്‍വമായി മാത്രമോ, ഒട്ടും ഉപ്പ് ചേര്‍ക്കാത്തവരെയോ അപേക്ഷിച്ച് എപ്പോഴും ഭക്ഷണം ഉപ്പ് ചേര്‍ത്ത് കഴിക്കുന്നവരില്‍ വൃക്കരോഗസാധ്യത വര്‍ധിക്കുന്നതായും പഠനത്തില്‍ കണ്ടു.

Content Highlights:Regularly Adding Salt to Food May Lead to Kidney Damage



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago