ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിച്ചു
കൊയിലാണ്ടി: എസ്.കെ.എസ്.എസ്.എഫ് കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ കീഴില്‍ ഫ്രീഡം സ്‌ക്വയര്‍ നുസ്രത്തുല്‍ ഇസ്‌ലാം മദ്രസ അങ്കണത്തില്‍ വച്ച് നടത്തി. മേഖല സെക്രട്ടറി അനസ് മാടാക്കര സ്വാഗതം പറഞ്ഞു. ഷുഹൈബ് ദാരിമി നന്തി അധ്യക്ഷനായി. സമസ്ത കൊയിലാണ്ടി മണ്ഡലം ട്രഷറര്‍ അഹമ്മദ് ഫൈസി കടലൂര്‍ ഉദ്ഘാടനം ചെയ്തു.
രാജ്യം നേരിടുന്ന എല്ലാവിധ ഭീകരവാദ,തീവ്രവാദ, ഫാഷിസ്റ്റ് വെല്ലുവിളികളെ നേരിടാന്‍ നാം ഒന്നിക്കണമെന്നും എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരുപോലെ ജീവിക്കാനുള്ള ഭരണഘടന അവകാശത്തെ ഹനിക്കുന്ന വര്‍ത്തമാന സാഹചര്വത്തെ ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മുഹമ്മദ് റാഷിദ് ഹസനി മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ ദാരിമി പന്തിപ്പൊയില്‍, ജുനൈദ് കൊല്ലം,യൂസുഫ് ദാരിമി,റശീദ് ദാരിമി, റജിനാസ് നാരങ്ങോളികുളം, നാഫി പാലക്കുളം എന്നിവര്‍ സംസാരിച്ചു. മേഖലാ ഉപാദ്ധ്യക്ഷന്‍ മുനീര്‍ ദാരിമി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും മുഹമ്മദ് റജീല്‍ നന്തി നന്ദി പറയുകയും ചെയ്തു.

നടുവണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂര്‍ മേഖല ഫ്രീഡം സ്‌ക്വയര്‍ ജില്ലാ വൈസ്.പ്രസിഡന്റ് ജലീല്‍ ദാരിമി ഉദ്ഘാടനം ചെയ്തു. നിസാര്‍ ദാരിമി അധ്യക്ഷനായി,സയ്യിദ് ശറഫുദ്ധീന്‍ ജിഫ്രി മുഖ്യ പ്രഭാഷണം നടത്തി. എം.കെ പരീത് മാസ്റ്റര്‍, ഇ.കെ സഹീര്‍, അലി റഫീഖ് ദാരിമി,ശഫീഖ് മൗലവി, ഗഫൂര്‍ വാല്യക്കോട്, സുബൈര്‍ ദാരിമി, ജാഫര്‍ സഅദി, ഇസ്ഹാഖ് നൊച്ചാട്, കെ.സി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."