സെക്രട്ടറിയേറ്റ് പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം, ജയില്‍ മോചിതനാകും
സെക്രട്ടറിയേറ്റ് പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം, ജയില്‍ മോചിതനാകും
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. ഇതോടെ രാഹുല്‍ ജയില്‍മോചിതനാകും. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് നാലു കേസുകളിലും ജാമ്യം ലഭിക്കുന്നത്. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. നേരത്തെ രണ്ടു കേസുകളില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു
സെക്രട്ടറിയേറ്റിലേക്കും ഡി.ജി.പി ഓഫീസിലേക്കും നടന്ന പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് ശക്തമായി വാദിച്ചു. രാഹുല്‍ ആണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.പിരിഞ്ഞു പോയ പ്രവര്‍ത്തകരെ തിരിച്ചു വിളിച്ചു.അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ ശ്രമിച്ചു.രാഹുലിനെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. രാഹുലിന് എതിരായ കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ഡിസംബര്‍ 20ന് നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ റിമാന്‍ഡിലായത്. പിന്നാലേ ഡിജിപി ഓഫിലേക്ക് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് സിജെഎം കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റ് ഹാജരാക്കി. രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ അടൂരിലെ വീട്ടില്‍നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."