ദുരൂഹം: എക്സാലോജിക്കിനെതിരെ സി.ബി.ഐ അന്വേഷണവും ആകാം'; ആര്.ഒ.സി റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരെ സി.ബി.ഐ അന്വേഷണവും ആകാമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട്. അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐ അന്വേഷണത്തിനു വിടാമെന്ന് ബംഗളൂരു ആര്.ഒ.സി റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിക്കും അന്വേഷിക്കാമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനും സി.എം.ആര്.എല്ലിനും കെ.എസ്.ഐ.ഡി.സിക്കും എതിരെ കഴിഞ്ഞ ദിവസം കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐക്കോ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിക്കോ അന്വേഷിക്കാമെന്നാണ് ഇതില്‍ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. എക്സാലോജിക്കും സി.എം.ആര്.എല്ലുമായുള്ള ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കരാറിന്റെ വിശദാംശങ്ങള്‍ എക്സാലോജിക്ക് മറച്ചുവച്ചെന്നും ആരോപിക്കുന്നു. ഇതിലെല്ലാം വിശദമായ അന്വേഷണം നടത്താനും ശിപാര്‍ശയുണ്ട്.
മാസപ്പടി വിവാദം തുടരുന്നതിനിടെയാണ് എക്സാലോജിക്കിനെതിരെ ഉള്‍പ്പെ മൂന്നംഗ സംഘത്തെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്. സി.എം.ആര്.എല്‍ വീണയുടെ കമ്പനിക്ക് നല്കിയ തുകയെക്കുറിച്ച് ഉള്‍പ്പെടെ അന്വേഷിക്കും. നാലു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ട്. കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനിസ്(ആര്.ഒ.സി) വരുണ്‍ ബി.എസ്, ചെന്നൈ വിഭാഗം ഡയരക്ടര്‍ കെ.എം ശങ്കര്‍ നാരായണ്‍, പുതുച്ചേരി ആര്.ഒ.സി എ. ഗോകുല്‍നാഥ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
ദുരൂഹം: എക്സാലോജിക്കിനെതിരെ സി.ബി.ഐ അന്വേഷണവും ആകാം'; ആര്.ഒ.സി റിപ്പോര്‍ട്ട് പുറത്ത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."