ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
മനാമ: സമസ്ത ബഹ്റൈന്‍ മനാമ ഇര്‍ശാദുല്‍ മുസ്ലിമീന് മദ്റസ അല്‍ ഇത്ഖാന്‍ 2024 ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. മനാമ ഗോള്‍ഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന സെമിനാറില്‍ കാര്‍ഡിയോളജി വിഷയത്തില്‍ ഇന്ത്യന്‍ സ്കൂള്‍ വൈസ് ചെയര്‍മാനും BDF ഹോസ്പിറ്റലിലെ ഡോക്ടറുമായ ഡോ.മുഹമ്മദ് ഫൈസലും ന്യൂറോളജി വിഷയത്തില്‍ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഡോ. രൂപ്ചന്ദ് പി എസും ക്ലാസ്സുകളെടുത്തു. ഹൃദ് രോഗവും സ്ട്രോക്കും വരാനുള്ള കാരണങ്ങളും, ചികിത്സയും, മുന്‍കരുതലുകളും തുടങ്ങിയ വിഷയത്തില്‍ ലളിതവും രസകരവുമായ ശൈലിയില്‍ ഇരുവരും നടത്തിയ ക്ലാസ്സുകള്‍ സദസ്സിനു മുന്നോട്ടുള്ള ജീവിതത്തില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ക്കു ഉതകുന്ന തരത്തിലായിരുന്നു. പ്രസ്തുത വിഷയങ്ങളില്‍ സംശയനിവാരണത്തിനുള്ള അവസരവും സദസ്സില്‍ ലഭ്യമായിരുന്നു. ക്ലാസ്സുകള്‍ക്കു നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍ക്ക് സമസ്ത മനാമ ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം നല്കി ആദരിക്കുകയും ചെയ്തു.
സമസ്ത ബഹ്റൈന്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, വര്‍ക്കിംഗ് പ്രസിഡണ്ട് വി.കെ കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീന്‍ മൗലവി, സമസ്ത കോര്‍ഡിനേറ്റര്‍മാരായ അശ്റഫ് അന്‍വരി ചേലക്കര, ഫാസില്‍ വാഫി തുടങ്ങിയവരും മറ്റു കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് നേതൃത്വം നല്കി.
ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."