HOME
DETAILS
MAL
ഖത്തറിൽ സ്വയമേ പ്രവർത്തിക്കുന്ന ഇ-ബസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി
backup
January 17 2024 | 16:01 PM
ദോഹ:സ്വയമേ പ്രവർത്തിക്കുന്ന ഒരു ഇ-ബസിന്റെ പരീക്ഷണ ഓട്ടം ലുസൈൽ ബസ് ഡിപ്പോയിൽ വിജയകരമായി പൂർത്തിയാക്കിയതായി ഖത്തർ മൊവാസലാത് അറിയിച്ചു. 2024 ജനുവരി 15-നാണ് മൊവാസലാത് ഇക്കാര്യം അറിയിച്ചത്.
ഏതാനും യാത്രക്കാരുമായാണ് ഈ സ്വയം പ്രവർത്തിക്കുന്ന ഇ-ബസ് പരീക്ഷണ ഓട്ടം നടത്തിയത്. ഖത്തർ ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പരീക്ഷണം.
ഇലക്ട്രിക്ക് ബസ് നിർമ്മാണ കമ്പനിയായ യുടോങ്ങുമായി ചേർന്നാണ് ഇ-ബസ് പരീക്ഷണ ഓട്ടം നടത്തിയത്. പടിപടിയായി രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലേക്ക് മാറ്റുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.
Content Highlights:Self-driving e-bus successfully completes trial run in Qatarകൂടുതൽ ഗൾഫ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."