HOME
DETAILS

പത്താം ക്ലാസുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി നേടാം; ഇന്ത്യന്‍ ആർമിക്ക് കീഴില്‍ എ.എസ്.സി സെന്ററിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

  
backup
January 18 2024 | 07:01 AM

job-recruitment-for-sslc-qualifieres-under-indian-armt-asc-centre-south

പത്താം ക്ലാസുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി നേടാം; ഇന്ത്യന്‍ ആർമിക്ക് കീഴില്‍ എ.എസ്.സി സെന്ററിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

പ്രതിരോധ വകുപ്പിന് കീഴില്‍ ASC സെന്ററില്‍ ജോലി നേടാന്‍ അവസരം. എ.എസ്.സി സെന്റര്‍ (സൗത്ത്) ഇപ്പോള്‍ കുക്ക്, സിവിലിയന്‍ കാറ്ററിങ് ഇന്‍സ്ട്രക്ടര്‍, എം.ടി.എസ് തുടങ്ങി 71 ഓളെ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ടെക്‌നിക്കല്‍ ട്രേഡ് ടെസ്റ്റും, ഫിസിക്കല്‍ ടെസ്റ്റും നടത്തി യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളില്‍ നിന്ന് എഴുത്ത് പരീക്ഷ നടത്തി മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 02 വരെ അപേക്ഷിക്കാം.

തസ്തിക& ഒഴിവ്
ASC സെന്റര്‍ സൗത്തിന് കീഴില്‍ കുക്ക്, സിവിലിയന്‍ കാറ്ററിങ് ഇന്‍സ്ട്രക്ടര്‍, എം.ടി.എസ്, ട്രേഡ്‌സ്മാന്‍ മേറ്റ്, വെഹിക്കിള്‍ മെക്കാനിക്, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍, ക്ലീനര്‍, ഫയര്‍മെന്‍, ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. ആകെയുള്ള 71 ഒഴിവുകളിലേക്ക് ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

കുക്ക്- 3, സിവിലിയന്‍ കാറ്ററിങ് ഇന്‍സ്ട്രക്ടര്‍- 3, എം.ടി.എസ്- 2, ട്രേഡ്‌സ്മാന്‍ മേറ്റ്- 8, വെഹിക്കിള്‍ മെക്കാനിക്- 1, സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍-9, ക്ലീനര്‍-4, ലീഡിങ് ഫയര്‍മാന്‍- 1, ഫയര്‍മന്‍- 30, ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍- 10 എന്നിങ്ങനെ ഒഴിവുകള്‍.

പ്രായപരിധി

കുക്ക്, സിവിലിയന്‍ കാറ്ററിങ് ഇന്‍സ്ട്രക്ടര്‍, എം.ടി.എസ്, ട്രേഡ്‌സ്മാന്‍ മേറ്റ്, വെഹിക്കിള്‍ മെക്കാനിക്, ക്ലീനര്‍, ഫയര്‍മെന്‍, ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍ എന്നീ തസ്തികകളില്‍ 18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി.

സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍ വിഭാഗത്തില്‍ 18 മുതല്‍ 27 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഇരു വിഭാഗങ്ങളിലും സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്.

യോഗ്യത
എല്ലാ തസ്തികകളിലേക്കും മിനിമം പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത, കൂടാതെ, ചില തസ്തികകളില്‍ താഴെ പറയുന്ന യോഗ്യതകള്‍ കൂടി ഉണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കും.

കുക്ക്
ഇന്ത്യന്‍ ഭക്ഷണ രീതികളിലുള്ള പരിചയവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

സിവിലിയന്‍ കാറ്ററിങ് ഇന്‍സ്ട്രക്ടര്‍
കാറ്ററിങ്ങില്‍ ഡിപ്ലോമ
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

എം.ടി.എസ് (ചൗക്കിദാര്‍), ട്രേഡ്‌സ്മാന്‍ മേറ്റ് (ലേബര്‍), ക്ലീനര്‍
തസ്തികയില്‍ ബന്ധപ്പെട്ട മേഖലയെ കുറിച്ച് അറിവുണ്ടായാല്‍ മതി.

വെഹിക്കിള്‍ മെക്കാനിക്
ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍
ലൈറ്റ്, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍
മൂന്ന് വര്‍ഷത്തെ ഹെവി ഡ്രൈവിങ് പരിചയം, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫയര്‍മാന്‍ കോഴ്‌സ്.

Fireman
(i) Matriculation or equivalent from recognised board.
(ii) Must be conversant with the use and maintenance of all types of
extinguishers, hose fittings and fire appliances and equipments fire engines,
trailer, pumps, foam branches.
(iii) Must be familiar with the use and maintenance of first-aid fire fighting
appliances and Trailer Fire Pump.
(iv) Must know elementary principles of Fire Fighting methods employed in
fighting different types of fire.
(v) Must be conversant with foot and appliance Fire Service Drills and be
able to perform the task allotted to the members of fire crew.
(vi) Preferably should be certified by a reputed institution after having
attended a fireman course.

Leading Fireman
(i) Matriculation or equivalent from recognised board.
(ii) Must be conversant with the use and maintenance of all types of
extinguishers, hose fittings and fire appliances and equipments fire engines,
trailer, pumps, foam branches.
(iii) Must be capable of training, guiding and controlling the working of
‘B’ crane and capable of taking independent charge of a shift.
(iv) Must know elementary principles of Fire Fighting methods employed in
fighting different types of fire.
(v) Must be conversant with foot and appliance Fire Service Drills and be
able to perform the task allotted to the members of fire crew.
(vi) Preferably should be certified by a reputed institution after having
attended a fireman course.

അപേക്ഷ ഫീസ്
എ.എസ്.സി സെന്റര്‍ റിക്രൂട്ട്‌മെന്റിലേക്ക് ഫീസില്ലാതെ തപാല്‍ വഴി അപേക്ഷിക്കാം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, ഫോമില്‍ കൊടുത്തിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി അയക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

വിലാസം

The Presiding Officer,
Civilian Direct Recruitment Board,
CHQ, ASC Cetnre (South) – 2 ATC/ASC Cetnre (North)1 ATC
Agram Post, Bangalore 07

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://indianarmy.nic.in/ സന്ദര്‍ശിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago