തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശവുമായി സഊദി അറേബ്യ
തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശവുമായി സഊദി അറേബ്യ
റിയാദ്: തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരും താമസക്കാരും മാസ്ക് ധരിക്കണമെന്ന നിർദേശവുമായി സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖയ). പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻകരുതലായാണ് നിർദേശം നൽകിയത്.
മാസ്ക് ധരിക്കുന്നത് കോവിഡ് -19 നും അതിന്റെ വകഭേദങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. അതിനാൽ മറ്റു പകർച്ചവ്യാധികളിൽ നിന്ന് വ്യക്തികളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമാണ് ഈ ശുപാർശ. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ആശുപത്രി സന്ദർശകർ എന്നിവർ ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് മാസ്‌ക് ധരിക്കേണ്ടതുണ്ട്.
തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് മാസ്‌ക് ധരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുകയാണെന്ന് ഡോ. ഇമാദ് അൽ മുഹമ്മദി പറഞ്ഞു. മാസ്ക് ധരിക്കുന്നത് കോവിഡ് -19 നും അതിന്റെ വകഭേദങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും എല്ലാ പകർച്ചവ്യാധികൾക്കും ബാധകമാണെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."