റിപ്പബ്ലിക് ദിനാഘോഷം; ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നു മുതല്‍ 26 വരെ നിയന്ത്രണം
റിപ്പബ്ലിക് ദിനാഘോഷം; ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നു മുതല്‍ 26 വരെ നിയന്ത്രണം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വീസുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജനുവരി 26 വരെ രാവിലെ 10.20നും ഉച്ചയ്ക്ക് 12.45നും ഇടയില്‍ വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനുമാണ് നിയന്ത്രണം. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, വ്യോമസേനയുടേയും ബി.എസ്.എഫിന്റെയും ഹെലികോപ്റ്ററുകള്‍ക്കും ഗവര്‍ണര്‍മാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ക്കും നിയന്ത്രണം ബാധകമല്ല.
ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി. ചരിത്രത്തിലാദ്യമായി ബി.എസ്.എഫിലെ വനിതകള്‍ മാത്രം അണിനിരക്കുന്ന മാര്‍ച്ച് റിപ്പബ്ലിക് ദിന പരേഡില്‍ ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. ഒരു അസിസ്റ്റന്റ് കമാന്‍ഡറും രണ്ട് ഉപ ഉദ്യോഗസ്ഥരുമാണ് മാര്‍ച്ച് നയിക്കുക. മാര്‍ച്ചില്‍ 144 വനിതകള്‍ അണിനിരക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."