നിയര്‍ ബൈ ഷെയറിന് സമാനം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്
ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് ഫോണുകളിലെ 'നിയര്‍ ബൈ ഷെയര്‍'ന് സമാനമായ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ് വാട്ട്‌സാപ്പ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തില്‍ ഫയല്‍ കൈമാറാന്‍ സഹായിക്കുന്ന അപ്‌ഡേറ്റാണ് വാട്ട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഫോണ്‍ 'ഷേക്ക്' ചെയ്ത് അഭ്യര്‍ത്ഥന അയച്ചാല്‍ ഫയല്‍ കൈമാറാനുള്ള ഓപ്ഷന്‍ വിസിബിളാകും.
ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയല്‍ അയക്കാന്‍ കഴിയൂ. വാട്ട്‌സാപ്പിലെ ടെക്സ്റ്റ് മെസേജുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും സമാനമായി രീതിയില്‍ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചറിന്റെയും പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ സേവനം, വര്‍ഷങ്ങളായി ലഭ്യമാണ്. എന്നാല്‍ അത്യാധുനിക സുരക്ഷയൊരുക്കുന്ന എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രൊട്ടക്ഷനോടെ ഫയലുകള്‍ കൈമാറാനാകുക എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. ഭാവിയില്‍ അപ്‌ഡേറ്റുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
വാട്ട്‌സാപ്പിന്റെ ഐഒഎസ് ഫീച്ചറില്‍ തന്നെ സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്ത് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ചാറ്റുകളെ കൂടുതല്‍ രസകരമാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ടെക്സ്റ്റ് മെസെജിനെക്കാള്‍ ഫലം ചെയ്യും ഈ ഫീച്ചര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."