HOME
DETAILS

വിദ്യാര്‍ഥി സംഘര്‍ഷം: മഹാരാജാസ് കോളജ് നാളെ തുറക്കും

  
backup
January 23 2024 | 09:01 AM

student-conflict-maharajas-college-will-open-tomorrow

വിദ്യാര്‍ഥി സംഘര്‍ഷം: മഹാരാജാസ് കോളജ് നാളെ തുറക്കും

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന മഹാരാജാസ് കോളജ് നാളെമുതല്‍ തുറക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. കോളജ് തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗവും ചേര്‍ന്നിരുന്നു. സമാധാനാന്തരീക്ഷം കോളജില്‍ തുടരുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷജിലാ ബീവി അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന സംഘര്‍ഷത്തിന് പിന്നാലെ കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ച് എത്രയും വേഗം കോളജ് തുറക്കണമെന്ന് ഇന്നലെ ചേര്‍ന്ന പി.ടി.എ യോഗം ആവശ്യപ്പെട്ടിരുന്നു. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വിദ്യാര്‍ഥികളെ കോളജില്‍ പ്രവേശിപ്പിക്കരുതെന്നും ആറ് മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ ക്യാംപസില്‍ തങ്ങരുതെന്നും ഇന്നലെ ചേര്‍ന്ന പി.ടി.എ യോഗം തീരുമാനിച്ചിരുന്നു.

കോളജില്‍ സുരക്ഷാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു. അതേസമയം, കോളജിലുണ്ടായ സംഘര്‍ഷം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സംഘര്‍ഷത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ വി എസ് ജോയിയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. പുതിയ പ്രിന്‍സിപ്പല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ബുധനാഴ്ച രാത്രി ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ എസ് എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago