ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇ.വി കാര്‍ വിപണിയില്‍; വില 7.50 കോടി
ഇന്ത്യയിലേക്ക് റോള്‍സ് റോയിന്റെ ആദ്യ ഇലക്ട്രിക്ക് കാര്‍ വില്‍പ്പനക്കെത്തി. രാജ്യത്തെ ഏറ്റവും വിലകൂടിയ ഇലക്ട്രിക്ക് കാറായ വാഹനത്തിന് ഏകദേശം 7.50 കോടി രൂപയാണ് എക്‌സ് ഷോറൂം വിലവരുന്നത്. 102kwh ബാറ്ററിയില്‍ എത്തുന്ന വാഹനത്തിന് ഒറ്റച്ചാര്‍ജില്‍ ഏകദേശം 530 കി.മീ ദൂരം സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 585 എച്ച്പി കരുത്തും 900 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുന്നത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വെറും 4.5 സെക്കന്റ് സമയം കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന റോള്‍സ് റോയ്‌സ് ഇ.വിക്ക്, 80 ശതമാനം ചാര്‍ജിങ്ങ് കൈവരിക്കാന്‍ 35 മിനിറ്റാണ് വേണ്ടത്.ആഡംബരത്തിന്റെ കുത്തൊഴുക്കുള്ള വാഹനത്തില്‍ ഫാന്റം കൂപ്പെയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഹെഡ്‌ലാംപ്. ഇലുമിനേറ്റഡ് എല്‍ഇഡി ലൈറ്റുകളുള്ള ഗ്രില്‍, നേര്‍രേഖ പോലുള്ള എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപുകള്‍, ആര്‍ആര്‍ ലോഗോയുള്ള വീലുകള്‍, മനോഹരമായ പിന്‍ഭാഗം എന്നിവയുണ്ട്. കൂടാതെ റോള്‍സ് റോയ്‌സിന്റെ മറ്റു വാഹനങ്ങള്‍ പോലെ തന്നെ സ്റ്റാര്‍ ലൈറ്റ് റൂഫും വാഹനത്തിന്റെ ഇന്റീരിയലില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights:Rolls Royce Spectre rolls out as Indias most expensive electric car
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."