കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; രൂപരേഖ സമര്‍പ്പിച്ചു
കൊച്ചി: കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനു രൂപരേഖ സമര്‍പ്പിച്ചു. 'കൊച്ചി സ്‌പോര്‍ട്‌സ് സിറ്റി' എന്ന പേരിലാണ് പദ്ധതി ഒരുങ്ങുന്നത്. രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെ മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റി നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വ്യക്തമാക്കി. ഇതിന്റെ വിശദമായ രൂപരേഖയാണ് കെസിഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
കൊച്ചി ചെങ്ങമനാടാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുക. ഇവിടെ 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് കെസിഎ വിഭാവനം ചെയ്യുന്നത്. 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപരേഖയിലുള്ളത്. ഇന്‍ഡോര്‍, ഔട്‌ഡോര്‍ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്‌പോര്‍ട്‌സ അക്കാദമി, റിസര്‍ച്ച് സെന്റര്‍, ഇക്കോ പാര്‍ക്ക്, വാട്ടര്‍ സ്‌പോര്‍ട്‌സ് പാര്‍ക്, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍, ഇ-സ്‌പോര്‍ട്‌സ് അരീന, എന്റര്‍ടെയ്ന്‍മെന്റ് സോണ്‍, ക്ലബ് ഹൗസ് തുടങ്ങിയവയാണ് സ്‌പോര്‍ട്‌സ് സിറ്റിയിലുണ്ടാകുക.
നിലവില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത്. കേരള സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമായതിനാല്‍ പാട്ടത്തിനെടുത്താണ് കെസിഎ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; രൂപരേഖ സമര്‍പ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."