അഷ്ടമുടി കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കൊല്ലം: ജില്ലയിലെ ഉള്‍നാടന്‍ ജലാശയങ്ങളുടെ സംരക്ഷണവും മത്സ്യസമ്പത്തിന്റെ വര്‍ധനവും ലക്ഷ്യമിട്ട് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി അഷ്ടമുടിക്കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
പൂമീന്‍, കരിമീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചു. പരിപാടിയുടെ ഉദ്ഘാടനം എം മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു. കണ്ണൂരിലെ എരഞ്ഞോളി ഫാമില്‍ നിന്നും എത്തിച്ച പതിനായിരംപൂമീന്‍ കുഞ്ഞുങ്ങളും മൂവായിരം കരിമീന്‍ കുഞ്ഞുങ്ങളെയുമാണ് പനയം ഗ്രാമപഞ്ചായത്തിലെ പെരുമണ്‍ വള്ളക്കടവിലെ കായലില്‍ നിക്ഷേപിച്ചത്.
പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല അധ്യക്ഷയായി. ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് സി സന്തോഷ്. ജില്ലാ പഞ്ചായത്തംഗം ഡോ രാജശേഖരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ജയകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി രതിഅമ്മാള്‍, ബ്ലോക്ക് അംഗം ഇ.വി സജീവ്കുമാര്‍, പഞ്ചായത്തംഗം ബി ഷാജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.റ്റി സുരേഷ്‌കുമാര്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജെ ശ്രീകുമാര്‍, കോഓര്‍ഡിനേറ്റര്‍ ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."