പ്രവാസ ജീവിതത്തിൽ ഒരുകൂട്ടിയ സമ്പാദ്യമെല്ലാം ഒറ്റ ഫോൺ കോളിൽ നഷ്ടമായി, ഒടുവിൽ മരണത്തിന്റെ വക്കിലേക്ക്; ഈ യുവതിയുടെ കഥ ഒരു പാഠമാണ്
പ്രവാസ ജീവിതത്തിൽ ഒരുകൂട്ടിയ സമ്പാദ്യമെല്ലാം ഒറ്റ ഫോൺ കോളിൽ നഷ്ടമായി, ഒടുവിൽ മരണത്തിന്റെ വക്കിലേക്ക്; ഈ യുവതിയുടെ കഥ ഒരു പാഠമാണ്
പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നത് സ്വപ്നം കണ്ട് ഒരുകൂട്ടിയ പണമെല്ലാം ഒരൊറ്റ നിമിഷത്തെ അശ്രദ്ധ കൊണ്ട് ഇല്ലാതായതിന്റെ ഞെട്ടലിലാണ് യുഎഇയിൽ താമസിക്കുന്ന യുവതി. പൊലിസും അധികാരികളും പല തവണ മുന്നറിയിപ്പ് നൽകിയത് അറിയാമായിരുന്നിട്ടും, വിദ്യാസമ്പന്നായ യുവതിയുടെ കയ്യിൽ നിന്ന് തട്ടിപ്പുകാർ കവർന്നെടുത്തത് 200,000 ദിർഹമാണ്. ഏകദേഹം 45 ലക്ഷത്തിലേറെ ഇന്ത്യൻ രൂപയാണ് ഒരൊറ്റ ഫോൺ കോളിൽ നഷ്ടമായത്.
പോർച്ചുഗീസ് ക്യാബിൻ ക്രൂ ആയ യുവതിക്കാണ് തന്റെ ദുബൈയിൽ നിന്ന് നാല് വർഷം കൊണ്ട് സമ്പാദിച്ച പണമെല്ലാം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം നഷ്ടമായത്. ജോലി രാജിവെച്ച് നാട്ടിലെത്തി സ്വസ്ഥമായ ഒരു ജീവിതം നയിക്കണമെന്ന് കരുതിയ യുവതിക്കിപ്പോൾ ഉറക്കം പോലും ഇല്ലാത്ത അവസ്ഥയിലായി. തട്ടിപ്പുകാരെയും ഫോൺ തട്ടിപ്പുകളെയും കുറിച്ച് വേണ്ടത്ര കേട്ടിട്ടുണ്ട് ഈ യുവതി. അതുകൊണ്ട് തന്നെ അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ പോലും അവർ എടുക്കില്ല. എന്നിരുന്നാലും, ആ നിർഭാഗ്യകരമായ ദിവസം, ഏറെ നേരത്തെ ജോലിക്ക് ശേഷം ക്ഷീണിതയായി താമസ്ഥലത്ത് മടങ്ങിയെത്തിയതായിരുന്നു അവർ. ചിന്തിക്കാൻ പോലും കഴിയാത്തവിധം ക്ഷീണിതയായിരുന്നു അവർ. ആ നിർഭാഗ്യകരമായ ഒരു നിമിഷം, അതാണ് അവരുടെ ജീവിതം മാറ്റി മരിച്ചത്.
“എന്റെ മാതൃരാജ്യത്ത് നിന്ന് ദുബൈ സന്ദർശിക്കുന്ന ഒരു സുഹൃത്തിൽ നിന്ന് ഞാൻ ഒരു കോൾ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് ഞാൻ ഒരു അജ്ഞാത നമ്പറിൽ നിന്നുള്ള കോൾ എടുത്തത്. രാത്രി വിമാനയാത്ര കഴിഞ്ഞ് ഞാൻ ഉറങ്ങുകയായിരുന്നു, ഞാൻ ഏറ്റവും ദുർബലയായിരുന്ന സമയത്താണ് അവർ എന്നെ പിടികൂടിയത്" - ആ യുവതി പറയുന്നു.
നാട്ടിൽ നിന്ന് യുഎഇ സന്ദർശിക്കാനെത്തിയ സുഹൃത്താകുമെന്ന് പ്രതീക്ഷിച്ച് അവർ എടുത്ത കോൾ ഒരു തട്ടിപ്പുകാരുടേത് ആയിരുന്നു. 150,000 ദിർഹം സമ്മാനം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു അവർ ഫോൺ സംഭാഷണം ആരംഭിച്ചത്. എമിറേറ്റ്‌സ് എൻബിഡി ബാങ്കും യുഎഇയിലെ ഒരു പ്രധാന എക്‌സ്‌ചേഞ്ച് ഹൗസും തമ്മിലുള്ള ലയനത്തിന് ഭാഗമാണ് സമ്മാനം എന്നായിരുന്നു അവർ അറിയിച്ചത്. കഴിഞ്ഞ ദിവസം യുവതി ആ എക്സ്ചേഞ്ച് ഹൗസിൽ പോയിരുന്നതിനാൽ സമ്മാനം ലഭിക്കാനുള്ള സാധ്യത ഉണ്ടെന്ന് അവർ വിശ്വസിച്ചു. അവരുടെ ബാങ്ക് ആപ്പ് ഏറ്റവും പുതിയ ആപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ തട്ടിപ്പുസംഘം അവരെ നിർബന്ധിച്ചു. സമ്മാനം ക്ലെയിം ചെയ്യാൻ അപ്‌ഡേറ്റ് ചെയ്യൽ ആവശ്യമാണെന്ന് സംഘം അറിയിച്ചു. ഈ പ്രക്രിയയ്ക്കിടയിൽ, യുവതിയുടെ ലോഗിൻ വിശദാംശങ്ങളും ആപ്പിന്റെ പാസ്‌വേഡും വെളിപ്പെടുത്താൻ തട്ടിപ്പുസംഘം കൈക്കലാക്കി.
“ഇപ്പോൾ അത് ആലോചിക്കുമ്പോൾ ഞാൻ എത്ര മണ്ടിയായാണ് പെരുമാറിയത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,” എന്നാണ് ഇപ്പോൾ അതിനെ കുറിച്ച് അവർ പറയുന്നത്. "ആ സമയത്ത്, ഞാൻ ഹിപ്നോട്ടിസ് ചെയ്യപ്പെട്ടതുപോലെയായിരുന്നു. സമ്മാനം പ്രോസസ് ചെയ്യാൻ ലോഗിൻ വിശദാംശങ്ങൾ അവർ എന്നോട് ആവശ്യപ്പെട്ടു. വലിയ തുകയായതിനാൽ എന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ എന്റെ വിശദാംശങ്ങൾ വേണമെന്ന് അവർ പറഞ്ഞു. ഞാൻ വളരെ ക്ഷീണിതയായിരുന്നു. എന്റെ മസ്തിഷ്കം ശരിയായി പ്രവർത്തിക്കുന്നില്ല എന്ന് മാത്രമല്ല, തട്ടിപ്പുകാർക്ക് ആപ്പിനെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു." യുവതി പറയുന്നു.
ലോഗിൻ വിശദാംശങ്ങൾ സ്വന്തമാക്കിയതോടെ, തട്ടിപ്പുസംഘം അടുത്ത നീക്കത്തിലേക്ക് കടന്നു. അടുത്ത 15 മിനിറ്റ് നേരത്തേക്ക് യുവതിയെ ഫോൺ ഉപയോഗിക്കുന്നത് ഇല്ലാതാക്കാനായി അവർ കുറച്ച് റഫറൻസ് നമ്പർ വെറുതെ നൽകി. അത് എഴുതി എടുത്ത് വെക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനായി യുവതി ചെലവഴിച്ച സമയം ധാരാളമായിരുന്നു അവർക്ക് പണം തട്ടിയെടുക്കാൻ. പണം പിൻവലിക്കുന്നത് അറിയിച്ചുള്ള ഫോണിലെ നോട്ടിഫിക്കേഷൻ കാണാതെ ഇരിക്കാനുള്ള അവരുടെ തന്ത്രമായിരുന്നു അത്.
24 മിനിറ്റിനുള്ളിൽ, അവരുടെ അക്കൗണ്ട് ചോർന്നു. അവളുടെ പണം മൂന്ന് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് അയച്ചു. അവർ തട്ടിപ്പുകാരുടെ ഫോണിൽ സംസാരിച്ചിരുപ്പ് ആയിരുന്നതിനാൽ, പണം കാലിയാകുന്നതുവരെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നത് അവർക്ക് മനസ്സിലായില്ല.
സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് 150,000 ദിർഹം എംഡി അബു സുഫിയാൻ എന്നയാളുടെ അക്കൗണ്ടിലേക്കാണ് പോയത്. സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് 8,800 ദിർഹവും കറന്റ് അക്കൗണ്ടിൽ നിന്ന് 23,000 ദിർഹവും സൂരജ് സരോജ് എന്നയാൾക്കും പോയി. ക്രെഡിറ്റ് കാർഡിൽ നിന്ന് 8,990 ദിർഹം ദീപക് ചൗഹാൻ എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കും പോയി.
പണം നഷ്ടപ്പെട്ടത് മനസിലായതോടെ അവർ ബാങ്കിലേക്കും പിന്നീട് പൊലിസ് സ്റ്റേഷനിലേക്കും കുതിച്ചു. പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും അത് വീണ്ടെടുക്കുന്നത് എളുപ്പമാകുമെന്നും ആദ്യം ബാങ്കിൽ നിന്ന് അറിയിച്ചു. എന്നാൽ വീണ്ടെടുക്കുന്നതിന് മുൻപേ എല്ലാ പണവും പിൻവലിച്ചതായി അവർ കണ്ടെത്തി. ഇതോടെ പണം തിരിച്ചുപിടിക്കാൻ അസാധ്യമായി.
തട്ടിപ്പ് കഴിഞ്ഞ് ഒരാഴ്ചത്തേക്ക് അവർ അതിനെക്കുറിച്ച് സംസാരിച്ചില്ല. “ഞാൻ എന്നെക്കുറിച്ച് വളരെ ലജ്ജിച്ചു. ആളുകൾ എന്നെ എങ്ങിനെ വിലയിരുത്തുമെന്ന് എനിക്കറിയാമായിരുന്നു. തട്ടിപ്പുകളെക്കുറിച്ച് എല്ലാവർക്കും അറിയാമായിരുന്നു. ഞാനെങ്ങനെ ഇത്ര വിഡ്ഢിയായി. അവർ വിലപിക്കുന്നു.
ഒരു ഘട്ടത്തിൽ അവർ ഒരു പൊലിസ് സ്റ്റേഷനിൽ ഇരുന്നു പൊട്ടിക്കരഞ്ഞു. "അവരെ കുറിച്ച് ആശങ്കയുള്ളതിനാൽ അവരെ കൊണ്ടുപോകാൻ ആരെയെങ്കിലും വരാതെ പൊലിസുകാർ അവരെ തനിച്ച് പോകാൻ അനുവദിച്ചില്ല. “അപ്പോഴാണ് ഞാൻ ഒരു സുഹൃത്തിനെ വിളിച്ച് സംഭവിച്ചത് പറഞ്ഞത്. പിന്നീട് ആ സുഹൃത്താണ് അവർക്ക് നിയമ സഹായവും ധൈര്യവുമെല്ലാം നൽകിയത്. ഇല്ലെങ്കിൽ പക്ഷെ അവരുടെ ജീവിതം അവിടെ തീർന്നേനെ. സംഭവമറിഞ്ഞ് ഇപ്പോൾ അവരുടെ മാതാപിതാക്കൾ അവർക്ക് ഒപ്പമുണ്ട്. തട്ടിപ്പിന്റെ ആഘാതത്തിൽ നിന്ന് അവർ ഇനിയും മോചിതയായിട്ടില്ല.
അതേസമയം ചില ചോദ്യങ്ങൾ അവർ ബാക്കിയാക്കുന്നുണ്ട്. ഒരിക്കലും സ്മാർട്ട്‌പാസ് പിൻ അവർ സ്വമേധയാ വെളിപ്പെടുത്തിയിട്ടില്ല. പണം കൈമാറുന്നത് അപ്പ്രൂവ് ചെയ്തിട്ടില്ല. ഓടിപി നൽകിയിട്ടില്ല. ഒരു ഘട്ടത്തിലും ഏതെങ്കിലും ഇടപാടിന് അംഗീകാരം നൽകുകയോ ഗുണഭോക്താക്കളുടെ പേരുകളോ തുകകളോ ചേർക്കുകയോ ചെയ്തിട്ടില്ല. ടു ഫാക്ടർ ഓതെന്റിഫിക്കേഷൻ നൽകിയിട്ടില്ല. പിന്നെ എങ്ങിനെ പണം നഷ്ടമായി.
ഇതൊരു പാഠമാണ്. തട്ടിപ്പുകാർ കൂടുതൽ സാങ്കേതികമായി മുന്നേറുകയാണ്. സൂക്ഷിക്കുക. ജാഗ്രത പുലർത്തുക അതുമാത്രമാണ് വഴി.
Courtesy: Nasreen Abdulla, Khaleej Times
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."