ഇന്ത്യന്‍ ജനത ഭരണഘടന പഠിക്കാന്‍ മുന്നിട്ടിറങ്ങണം: നിസാര്‍ തളങ്കര
ഷാര്‍ജ: ഇന്ത്യ നേരിടുന്ന അപകടകരമായ സാഹചര്യങ്ങള്‍ക്ക് കാരണം ഭരണഘടനയെ അറിയാത്തതാണെന്നും ഹൈസ്കൂള്‍ തലം മുതല്‍ ഭരണ ഘടന പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ആവശ്യപ്പെട്ടു.
'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്കെ എസ്എസ്എഫ് ഇന്ത്യന്‍ റിപ്പബിക് ദിനത്തോടനുബന്ധിച്ച് അറുപതോളം കേന്ദ്രങ്ങളില്‍ ഒരുക്കുന്ന മനുഷ്യ ജാലിക 2024 ഭാഗമായി ഷാര്‍ജയില്‍ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാര്‍ജ എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സി.എ ഷാഫി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സുപ്രഭാതം സിഇഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ പ്രമേയ പ്രഭാഷണം നടത്തി. എസ്കെഎസ്എസ്എഫ് മുപ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖദ്ദസ് പ്രഭാഷണം യുഎഇ നാഷണല്‍ എസ്കെഎസ്എസ്എഫ് പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ജന.സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറര്ഷാജി ജോണ്‍, ഷാര്‍ജ കെഎംസിസി ട്രഷറര്‍ അബ്ദുറഹ്മാന് മാസ്റ്റര്‍, ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന് വാഴശ്ശേരില്‍, മാസ് ഷാര്‍ജ ജന.സെക്രട്ടറി വാഹിദ് നാട്ടിക, അബ്ദുല്ല ചേലേരി എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ എസ്കെഎസ്എസ്എഫ് നേതാക്കളായ അബ്ദുറസാഖ് വളാഞ്ചേരി, മൊയ്തു.സി.സി, അഷ്റഫ് ദേശമംഗലം, ഇബ്രാഹിം.ഒ.കെ, ഫൈസല്‍ പയ്യനാട്, ശാക്കിര്‍ ഫറോക്, ശംസുദ്ദീന്‍ കൈപ്പുറം, സുലൈമാന്‍ ബാവ എന്നിവര്‍ മനുഷ്യ ജാലികക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."