HOME
DETAILS

ഗവർണർ തുടരുന്ന വെല്ലുവിളികൾ

  
backup
January 26 2024 | 05:01 AM

republicdayarticleaboutgovernor

നയപ്രഖ്യാപന പ്രസംഗം ഒന്നര മിനുട്ടിലൊതുക്കിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളിയും പദവിയെ സ്വയം പരിഹാസ്യമാക്കുന്നതുമാണ്. ഒപ്പം കേരള നിയമസഭയോടുള്ള അവഹേളനയും. ഒരു മിനുട്ടും ഇരുപത്തിനാല് സെക്കന്റുംകൊണ്ട് നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയതോടെ രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗം നടത്തിയ ആളെന്ന റെക്കോർഡ് ആരിഫ് മുഹമ്മദ് ഖാന്റെ പേരിൽ എഴുതപ്പെടും. അത് അലങ്കാരമായി കൊണ്ടുനടക്കാമെന്നാണ് കരുതുന്നതെങ്കിൽ തെറ്റിയത് ഗവർണർക്കാണ്. ജനായത്ത സംവിധാനത്തിലും ഭരണഘടനാധിഷ്ഠിത നടപടിക്രമങ്ങളുടെ ചരിത്രത്തിലും ആ റെക്കോർഡ് കളങ്ക അധ്യായമായി അടയാളപ്പെടുത്തപ്പെടും. ഭരണഘടനാ പദവി വഹിക്കുന്ന ആളായ ഗവർണർ മറ്റൊരു ഭരണഘടനാ സ്ഥാപനമായ നിയമസഭയോടാണ് ഇത്തരമൊരു അനാദരവ് കാട്ടിയതെന്ന് ഗൗരവപൂർവം കാണേണ്ടതുണ്ട്.

നയപ്രഖ്യാപന പ്രസംഗം ഗവർണറുടെ ഭരണഘടനാപരമായ അവകാശമാണ്. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം മുഴുവനായി വായിക്കുക എന്നത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വംകൂടിയാണ്. ആരോഗ്യപരമായ അവശതകളുള്ളപ്പോഴോ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായതോ കേന്ദ്രസർക്കാരിനെയോ ഭരണഘടനാസ്ഥാപനങ്ങളെയോ മോശമായി പ്രതിപാദിക്കുന്ന ഉള്ളടക്കമുള്ളപ്പോഴോ ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം ചുരുക്കിവായിക്കാനോ ഖണ്ഡികകൾ ഒഴിവാക്കാനോ സ്വാതന്ത്ര്യമുണ്ട്. പ്രസംഗ ഉള്ളടക്കം വിവാദങ്ങൾക്ക് കാരണമായേക്കാമെന്ന തോന്നലുണ്ടായാലും വായിക്കാതെ വിട്ടുകളയാൻ പറ്റും. വിയോജിപ്പുള്ള ഉള്ളടക്കത്തിൽ ഭേദഗതി നിർദേശിക്കാനും ഗവർണർക്ക് കഴിയും.
എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ തന്റെ പദവിയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന പെരുമാറ്റമാവണം ഗവർണറിൽ നിന്നുണ്ടാവേണ്ടത്. നയപ്രഖ്യാപനത്തിൽ വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെവിട്ടാലും, തുടക്കവും ഒടുക്കവും വായിച്ചാലും സർക്കാർ തയാറാക്കി നൽകിയ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കും. അച്ചടിച്ച രേഖയിലെ ഭാഗങ്ങൾ വായിക്കാതെ പോയാലും സഭയിൽ ഗവർണർ അത് വായിച്ചതായിത്തന്നെയാണ് പരിഗണിക്കുക. ഇത്തരം നടപടിക്രമങ്ങളും പാർലമെന്ററി കീഴ്വഴക്കങ്ങളും അറിയാവുന്ന ഗവർണറാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരവസരത്തെ വിലകുറച്ചുകണ്ടത്.
ഇതാദ്യമല്ല, നയപ്രഖ്യാപന വേളയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ അജൻഡ പുറത്തെടുക്കുന്നത്. 2020ലും 2022ലും നയപ്രഖ്യാപന വേളയിൽ ഗവർണർ സർക്കാരുമായി ഏറ്റുമുട്ടലിനൊരുങ്ങിയിട്ടുണ്ട്. രണ്ടുതവണയും നയപ്രഖ്യാപനം അംഗീകരിക്കാതിരിക്കുകയും ഒപ്പിടാൻ ഉപാധിവയ്ക്കുകയും സർക്കാരിനെ മുൾമുനയിൽ നിർത്തുകയുമായിരുന്നു അദ്ദേഹം. 2020ൽ പൗരത്വ നിയമഭേദഗതിക്കെതിരായ വിമർശനമുള്ള ഭാഗം വായിക്കില്ലെന്ന നിലപാടെടുത്ത ഗവർണർ, നയപ്രഖ്യാപനം അംഗീകരിക്കാതെ വാശിപിടിച്ചു. ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടാണ് നയപ്രഖ്യാപനം അംഗീകരിച്ചതും പിറ്റേദിവസം സഭയിലെത്തി ഉള്ളടക്കം അതേപടി വായിച്ചതും. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് അവസാനിപ്പിക്കണം എന്ന ഉപാധിവച്ചാണ് 2022ൽ ഗവർണർ പ്രതിസന്ധി സൃഷ്ടിച്ചത്. മുഖ്യമന്ത്രി നേരിട്ടെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും ഗവർണർ വഴങ്ങാതെ അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി. ഒടുവിൽ മണിക്കൂറുകൾ സർക്കാരിനെ മുൾമുനയിൽ നിർത്തിയശേഷമാണ് അദ്ദേഹം നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.

ഭരണപക്ഷത്തിന്റെ വീഴ്ചകളും പിഴവുകളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം അവരുടെ ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. എന്നാൽ, പ്രതിപക്ഷം പ്രവർത്തിക്കുന്നതുപോലെ ഗവർണർ പെരുമാറുന്നത് ഒട്ടും ഭൂഷണമല്ല. ഗവർണറുടെ നയപ്രഖ്യാപന വേളയിലെ പെരുമാറ്റവും ശരീരഭാഷയും ഒരുവിധത്തിലുള്ള ന്യായീകരണവും നൽകുന്നില്ല. സർക്കാരിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയാണോ. തന്റെ പദവിയിൽ നിഷ്‌കർഷിക്കപ്പെട്ട ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ വിസ്മരിച്ച്, അല്ലെങ്കിൽ ബോധപൂർവം അവഗണിച്ചുകൊണ്ടാണോ ഗവർണർ സർക്കാരിനെ തിരുത്തേണ്ടത്.
സർക്കാരിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചതാണ് നയപ്രഖ്യാപനത്തിലെന്ന ന്യായീകരണം ഗവർണർ നടത്തിയാലും അത് ആത്മാർഥമാണോ. സർക്കാരിന്റെ നിയമവിരുദ്ധമായ കാര്യങ്ങളോടുള്ള എതിർപ്പാണ് തന്റെ പെരുമാറ്റത്തിൽ പ്രകടമായതെന്ന് പറയാൻ ഗവർണർക്ക് സാധിക്കുമോ. സർക്കാരിന്റെ തെറ്റായതും ഭരണഘടനാവിരുദ്ധമായതും സത്യപ്രതിജ്ഞാ ലംഘനം നിലനിൽക്കുന്നതുമായ നിർദേശങ്ങൾ ഒരുമടിയും കൂടാതെ അംഗീകരിച്ചുകൊടുത്ത ശീലമുള്ളയാണ് സംസ്ഥാന ഗവർണർ. ഏറ്റവും ഒടുവിൽ കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി സംസ്ഥാന സർക്കാരിന് മാത്രമല്ല, ഗവർണർക്കും കിട്ടാവുന്നതിൽ വച്ചേറ്റവും കനത്ത പ്രഹരമാണ്. സർക്കാരും ഗവർണറും ഒരുപോലെ നിയമലംഘനം നടത്തിയിരിക്കുന്നുവെന്നാണ് പരമോന്നത കോടതിയുടെ വിധിന്യായത്തിൽ പറഞ്ഞത്. ഇത്തരം ചില ഘട്ടങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയും മറ്റുനേരങ്ങളിൽ പദവിക്ക് നിരക്കാത്ത പ്രകടനവുമായി കളം നിറഞ്ഞാടുകയും ചെയ്യുന്നത് രാഷ്ട്രീയ വേഷത്തിന്റെ ഭാഗമാണെന്ന് സംശയിച്ചാൽ തെറ്റാകില്ല.സർക്കാരിന്റെ വീഴ്ചകളെ, നിയമപരമായ പിശകുകളെ നിയമം അനുശാസിക്കുന്ന വിധത്തിൽ തിരുത്താൻ ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിൽ നടക്കുന്നത് ആ വിധമുള്ള ഇടപെടലുകളല്ല. രാഷ്ട്രീയ നേതാക്കളെപ്പോലെ ഗവർണറും മുഖ്യമന്ത്രിയും പൊതുജനസമക്ഷം പോരടിക്കുകയാണ്. ഭരണഘടനാ അനുച്ഛേദം 153 മുതൽ 164 വരെയുള്ള ഭാഗം ഗവർണർമാരുടെ നിയമനവും ഉത്തരവാദിത്വവും ബാധ്യതകളും സംബന്ധിച്ചുള്ളതാണ്. ഭരണഘടനാ മൂല്യങ്ങളും ലക്ഷ്യങ്ങളും സംരക്ഷിക്കാനും ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വമാണ് ഗവർണർ പദവിയിൽ നിക്ഷിപ്തമായിട്ടുള്ളത്. അല്ലാതെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മുകളിൽ സ്വയം ചക്രവർത്തിയായി അവരോധിതനാകാനും തോന്നുംപടി പ്രവർത്തിക്കാനുമുള്ളതല്ല ആ പദവിയെന്ന് ഗവർണർമാർ മറന്നുകൂടാ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  7 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  7 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  7 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  7 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  7 days ago