വെണ്ടയ്ക്ക ഷുഗറും പ്രഷറും കുറയ്ക്കുമോ? ഇവര്‍ ഇത് കഴിക്കാന്‍ പാടില്ല
വെണ്ടയ്ക്ക ഷുഗറും പ്രഷറും കുറയ്ക്കുമോ? ഇവര്‍ ഇത് കഴിക്കാന്‍ പാടില്ല
പ്രമേഹ രോഗികള്‍ വെണ്ടക്ക കഴിക്കുന്നത് നല്ലതാണ്. വെണ്ടക്കയില്‍ പെക്റ്റിന്‍ എന്നൊരു തരം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വെണ്ടക്കയില്‍ ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, മഗ്്‌നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം പ്രമേഹ രോഗികളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
വെണ്ടക്കയുടെ പോഷക ഗുണങ്ങള്‍
വെണ്ടക്കയില്‍ ഇതില്‍ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വെണ്ടക്കയില്‍ പെക്റ്റിന്‍ എന്നൊരു തരം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പെക്റ്റിന്‍ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. വെണ്ടക്കയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ കെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
വെണ്ടക്കയില്‍ കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്. കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഇരുമ്പ് രക്തക്കുറവ് തടയാന്‍ സഹായിക്കുന്നു. മഗ്‌നീഷ്യം നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിന് പ്രധാനമാണ്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത്രയ്ക്കധികം ഗുണങ്ങളുടെ വെണ്ടക്ക പ്രമേഹ രോഗികള്‍ കഴിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
പ്രമേഹത്തിന് വെണ്ടക്ക
പ്രമേഹ രോഗികള്‍ വെണ്ടയ്ക്ക് കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അതില്‍ തന്നെ വെണ്ടക്കയില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ എന്ന നാരുകള്‍ രക്തത്തിലേയ്ക്ക് പഞ്ചസ്സാരയുടെ അളവ് എത്തുന്നത് നിയന്ത്രിക്കുകയും പ്രമേഹം ബാലന്‍സ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
അതുപോലെ തന്നെ വെണ്ടക്കയില്‍ വിറ്റമിന്‍ സി, വിറ്റമിന്‍ കെ, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് പ്രമേഹ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍, പ്രേമഹ രോഗികള്‍ ദിവസേന വെണ്ടക്ക കഴിക്കുന്നത് നല്ലതാണ്.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു
വെണ്ടക്കയില്‍ പെക്റ്റിന്‍ എന്നൊരു തരം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പെക്റ്റിന്‍ ദഹനസമയത്ത് കൊഴുപ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും കൊളസ്‌ട്രോള്‍ മലത്തിലൂടെ പുറന്തള്ളപ്പെടുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുപോലെ ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യവും ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ശരീരത്തിന് ആവശ്യമായ നല്ല കൊളസ്‌ട്രോള്‍ എത്തിക്കാന്‍ സഹായിക്കുന്നു.
വെണ്ടക്ക കഴിക്കേണ്ട വിധം
നമ്മള്‍ വെണ്ടക്ക പലപ്പോഴും തോരന്‍ വെച്ച് അല്ലെങ്കില്‍ എണ്ണമയമുള്ള കറികളില്‍ ചേര്‍ത്താണ് കഴിക്കുക. എന്നാല്‍ വെണ്ടക്ക ഇത്തരത്തില്‍ എണ്ണ ചേര്‍ത്ത് വേവിച്ച് കഴിക്കുന്നത് നല്ലതല്ല. ഇതിന് പകരം, നിങ്ങള്‍ക്ക് വെള്ളക്ക അത്യാവശ്യം ചെറിയ കഷ്ണങ്ങളാക്കി നുറുക്കി, അതില്‍ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് ആവി കയറ്റി വേവിച്ചെടുക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് കുക്കറില്‍ തന്നെ ചെയ്യാം. ഇതിനായി കുറച്ച് വെള്ളം തെളിച്ച് ഒരു വിസല്‍ വന്ന് കഴിച്ചാല്‍ കുക്കര്‍ ഓഫാക്കി ആവി കളയാം. ഇതില്‍ വേണമെങ്കില്‍ കുറച്ച് തേങ്ങയും ചേര്‍ത്ത് വെറുതേ കഴിക്കാവുന്നതാണ്.
വെണ്ടക്കയുടെ കൂടെ ക്യാരറ്റ്, അതുപോലെ ബീന്‍സ്, അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും പച്ചക്കറികള്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് കൂടുതല്‍ ആരോഗ്യപ്രദമാക്കാന്‍ സഹായിക്കും. ഒരിക്കലും വെണ്ടക്ക പച്ചയ്ക്ക് കഴിക്കരുത്. ചിലര്‍ വെണ്ടക്ക ജ്യൂസ് അടിച്ച് കുടിക്കും. ഇതും നല്ലതല്ല.
വെണ്ടക്ക കഴിക്കാന്‍ പാടില്ലാത്തവര്‍ ആരെല്ലാം
വെണ്ടക്കയോ അതിന്റെ ഏതെങ്കിലും ഘടകങ്ങളോ അലര്‍ജിയ ഉണ്ടാകുന്നവര്‍ക്ക് വെണ്ടക്ക കഴിക്കുന്നത് ഒഴിവാക്കണം. വെണ്ടക്കയില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍, അസിഡിറ്റി ഉള്ളവര്‍ വെണ്ടക്ക കഴിക്കുന്നത് പരിമിതപ്പെടുത്തണം. വെണ്ടക്കയില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കാന്‍ ഒരു കാരണമാണ്. അതിനാല്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെണ്ടക്ക കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടാം.
വെണ്ടക്കയില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് കിഡ്‌നി രോഗികള്‍ക്ക് നല്ലതല്ല. അതിനാല്‍, കിഡ്‌നി രോഗികള്‍ വെണ്ടക്ക കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. വെണ്ടക്ക കഴിക്കുന്നതിന് മുമ്പ്, നിങ്ങള്‍ക്ക് ഏതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഒരു ഡോക്ടറുമായി സംസാരിക്കുന്നത് നല്ലതാണ്. ഡോക്ടര്‍ നിങ്ങള്‍ക്ക് വെണ്ടക്ക കഴിക്കാന്‍ പാടുണ്ടോ ഇല്ലയോ എന്ന് നിര്‍ദ്ദേശിക്കും. അതുപോലെ തന്നെ വെണ്ടക്ക കഴിക്കുമ്പോള്‍, അത് ശരിയായ രീതിയില്‍ പാചകം ചെയ്യേണ്ടത് പ്രധാനമാണ്. വെണ്ടക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിനുകളും നഷ്ടപ്പെടാതെ വേവിക്കുക. വെണ്ടക്കയില്‍ എണ്ണ ചേര്‍ത്ത് പാചകം ചെയ്യുന്നത് ഒഴിവാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."