മഹാരാഷ്ട്ര രാജ്ഭവനില്‍ 150 മീറ്റര്‍ നീളമുള്ള ബ്രിട്ടിഷ് കാലത്തെ നിലവറ കണ്ടെത്തി
മുംബൈ: മഹാരാഷ്ട്ര രാജ്ഭവനുള്ളില്‍ ബ്രിട്ടീഷ് കാലത്ത് പണി കഴിപ്പിച്ച 150 മീറ്റര്‍ നീളമുള്ള നിലവറ കണ്ടെത്തി.നിലവറ ഏറെക്കാലമായി പൂട്ടിയിട്ട നിലയിലായിരുന്നു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അടക്കമുള്ളവര്‍ നിലവറ സന്ദര്‍ശിച്ചു. ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവുവും ഭാര്യയും ഇന്ന് നിലവറ സന്ദര്‍ശിക്കും. മൂന്നു മാസം മുമ്പ് ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവുവാണ് രാജ്ഭവനില്‍ തുരങ്കമുണ്ടെന്ന വിവരം ജീവനക്കാരെ അറിയിച്ചത്.
തുടര്‍ന്ന് ഓഗസ്റ്റ് 12 ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി തുരങ്കത്തിന്റെ കിഴക്ക് വശത്തുള്ള താല്‍കാലികമായി അടച്ച വഴി തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു.
ഇത് തുറന്നപ്പോഴാണ് തുരങ്കത്തിന് പകരം നിരവധി മുറികളുള്ള നിലവറയാണ് കണ്ടെത്തിയത്. പല വലുപ്പത്തിലുള്ള 13 മുറികളാണ് നിലവറയ്ക്കുള്ളില്‍ കണ്ടെത്തിയത്.
Tunnel starts from a big workshop type area and built with lots of ventilation and drainage area. pic.twitter.com/R1b9VIf7fw
— Devendra Fadnavis (@Dev_Fadnavis) August 16, 2016
നിലവറയുടെ പടിഞ്ഞാറ് ഭാഗത്ത് 20 അടി ഉയരമുള്ള ഗെയിറ്റും ഗോവണിയുമുണ്ട്. 5000 സ്്ക്വയര്‍ വലിപ്പത്തിലാണ് നിലവറ സ്ഥിതി ചെയ്യുന്നത്. ചില മുറികള്‍ക്ക് മുന്നില്‍ ഷെല്‍ സ്റ്റോര്‍, ഗണ്‍ ഷെല്‍, കാട്രിഡ്ജ് സ്റ്റോര്‍, ഷെല്‍ ലിഫ്റ്റ്, വര്‍ക്ക്‌ഷോപ്പ് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തരം ഈ നിലവറ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് സൂചന. നിലവറയ്ക്കുള്ളില്‍ നല്ല വായു സഞ്ചാരവും വെളിച്ചവും ഉണ്ട്. കൂടാതെ അഴുക്കുചാല്‍ സംവിധാനവും ഇതിലുണ്ട്.
മഹാരാഷ്ട്ര രാജ്ഭവന്‍ ഗവണ്‍മെന്റ് ഹൗസ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1885 മുതല്‍ വിവിധ ഗവര്‍ണര്‍മാരാണ് ഇവിടെ താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."