പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് അവതരണം നാളെ
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് അവതരണം നാളെ
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ സഭയില്‍ അവതരിപ്പിക്കും. തുടര്‍ച്ചയായി ഇത് ആറാം തവണയാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. വരുന്ന മാര്‍ച്ച് ഏപ്രിലില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാളെ ഇടക്കാല ബജറ്റ് മാത്രമായിരിക്കും അവതരിപ്പിക്കുക. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും വരെയുള്ള സര്‍ക്കാരിന്റെ ചെലവുകള്‍ക്ക് അനുമതി തേടുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ ഇന്ന് നയപ്രഖ്യാപനം നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും, കാഴ്ച്ചപ്പാടുകളും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള നയപ്രഖ്യാപനമാകും രാഷ്ട്രപതി നടത്തുക.
അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ഏവരും ഉറ്റുനോക്കുന്ന ബജറ്റ് പ്രഖ്യാപനമാണ് നാളെ നടക്കുന്നത്. തൊഴിലില്ലായ്മയും, വിലക്കയറ്റവും ദുസ്സഹമാക്കിയ ജനജീവിതം കൈപിടിച്ച് ഉയര്‍ത്താനുള്ള എന്തെല്ലാം ബജറ്റിലുണ്ടാകുമെന്ന് രാജ്യം ഉറ്റുനോക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ സഭയിലുയര്‍ത്താനാണ് പ്രതിപക്ഷ കക്ഷികളുടെയും തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."