HOME
DETAILS

'ഇത് വളരെ കൂടുതലാണ്' - ഇലോൺ മസ്കിന് ഇത്രയേറെ തുക ശമ്പളം നൽകേണ്ടതില്ലെന്ന് കോടതി

  
backup
January 31 2024 | 03:01 AM

court-order-against-elon-musk-salary-package-by-tesla

'ഇത് വളരെ കൂടുതലാണ്' - ഇലോൺ മസ്കിന് ഇത്രയേറെ തുക ശമ്പളം നൽകേണ്ടതില്ലെന്ന് കോടതി

വാഷിങ്ടൺ: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന് അനുവദിച്ച വമ്പൻ ശമ്പള പാക്കേജ് കോടതി അസാധുവാക്കി. ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‍ല മസ്‍കിന് പ്രതിവർഷം 55.8 ബില്യൺ ഡോളർ (നാൽപത്തി ആറായിരം കോടിയിലേറെ ഇന്ത്യൻ രൂപ) ശമ്ബളമായി നൽകാനുള്ള തീരുമാനമാണ് അസാധുവാക്കിയത്. ശമ്പള പാക്കേജ് അനുവദിച്ചതിൽ ടെസ്‍ല ബോർഡിന് പിഴവ് സംഭവിച്ചതായി ജഡ്ജി കാതലീൻ മക്കോർമിക് വിധിയിൽ വ്യക്തമാക്കി. കോടതി വിധിക്ക് പിന്നാലെ ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞു.

പ്രതിവർഷം 55.8 ബില്യൺ ഡോളർ ഇലോൺ മാസ്കിന് ശമ്പളം നൽകാനുള്ള പാക്കേജിന് 2018 ലാണ് ബോർഡ് അംഗീകാരം നൽകിയത്. കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പാക്കേജുകളിലൊന്നാണ് മസ്കിന് അനുവദിച്ചിരുന്നത്. ഇതുവഴി ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നൻ മസ്‌ക് ആയി മാറി. എന്നാൽ, മസ്കിന് ഇത്രയും ശമ്പളം നൽകേണ്ട ആവശ്യമില്ലെന്ന് കാണിച്ച് ഓഹരി ഉടമകളിൽ ഒരാൾ ഹരജി നൽകുകയായിന്നു. ഈ ഹരജിയിലാണ് കോടതി ചൊവ്വാഴ്ച വിധി പറഞ്ഞത്.

ശമ്പളം സംബന്ധിച്ച് ഓഹരി ഉടമകളിൽ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്ന് തെളിയിക്കാൻ ടെസ്‍ലക്കോ മസ്കിന്റെ അഭിഭാഷക​നോ കഴിയാത്തതാണ് മസ്കിന് തിരിച്ചടിയായത്. ലോകത്തിലെ ഏറ്റവും മികച്ച വ്യവസായിമാരിൽ ഒരാളായ മസ്കിന് കമ്പനിയിൽ ​എപ്പോഴും ശ്രദ്ധയുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്രയും വലിയ പാക്കേജ് നൽകിയതെന്നായിരുന്നു ടെസ്‍ല ഡയറക്ടർമാരുടെ കോടതിയിലെ വാദം. എന്നാൽ ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല.

കോടതി തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ടെസ്‍ല ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ടെസ്‍ലയുടെ ഓഹരി വില 20 ശതമാനം ഇടിഞ്ഞിരുന്നു. ലോകത്തിലെ ഒന്നാമത്തെ സമ്പന്നൻ എന്ന സ്ഥാനവും ഇലോൺ മസ്കിന് കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു. ലൂയി വട്ടോണ്‍, ഡിയോര്‍, ടിഫാനി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമകളായ ഫ്രഞ്ച് കമ്പനിയായ എല്‍.വി.എം.എച്ചിന്റെ സി.ഇ.ഒയും ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍ണോയാണ് നിലവിൽ ലോകത്തിലെ അതിസമ്പന്നൻ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരു; റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികൾ മുങ്ങി മരിച്ചു

National
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  25 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  25 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago