ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുലിന്റെ വാഹനത്തിന് നേരെ ആക്രമണം
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുലിന്റെ വാഹനത്തിന് നേരെ ആക്രമണം; കാറിന്റെ ചില്ല് തകര്‍ന്നു
പട്‌ന: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ ആക്രമണം.രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറില്‍ നിന്നും പശ്ചിമബംഗാളിലേക്ക് കടക്കുന്നതിനിടെ മാള്‍ഡയില്‍ വെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. രാഹുല്‍ ഗാന്ധി സഞ്ചരിച്ച കാറിന്റെ ചില്ല് ആക്രമണത്തില്‍ തകര്‍ന്നു.
രാഹുലിന്റെ കാറിന്റെ പിന്നിലുള്ള ഗ്ലാസാണ് തകര്‍ന്നത്. സംഭവം നടക്കുമ്പോള്‍ രാഹുല്‍ ബസിലാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ കയ്ത്താറില്‍ നിന്നാണ് ഇന്ന് ഭാരത്‌ജോഡോ യാത്ര പശ്ചിമബംഗാളില്‍ പ്രവേശിപ്പിച്ചത്.
രാഹുലിന് നേരെ കല്ലേറ് നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൊലിസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഗ്ലാസ് പൊട്ടിയ വാഹനത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നേരത്തെ ഭാരത് ജോഡോ ന്യായ് യാത്രക്ക് അസമില്‍വെച്ച് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായിരുന്നു.
ममता बनर्जी शासित पश्चिम बंगाल में मालदह में राहुल गांधी की कार पर हमला हुआ.
— Rohit Jain (@Rohitjain9999) January 31, 2024
उफ्फ #BharatJodoNyayYatra #RahulGandhi pic.twitter.com/5rGbLoWBQD
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."