എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക മഹാസമ്മേളനം: മുഖദ്ദസില്‍ കൊടിയുയര്‍ന്നു, ഇനി വിദ്യാര്‍ത്ഥി വിചാരങ്ങളുടെ രാപകലുകള്‍
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് ഉജ്ജ്വല തുടക്കം. 'സത്യം സ്വത്വം, സമര്‍പ്പണം ' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മുപ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ മുഖദ്ദസ് നഗരിയില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.
ഉമര്‍ ഫൈസി മുക്കം, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, എം പി കടുങ്ങല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍ , ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എ.കെ അബ്ദുല്‍ ബാഖി,ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, സലാം ഫൈസി മുക്കം, റഹീം മാസ്റ്റര്‍ ചുഴലി,അലി ഫൈസി പാവണ്ണ, കെ എന്‍ എസ് മൗലവി, എസ് വി മുഹമ്മദലി മാസ്റ്റര്‍, ഒ പി അഷ്‌റഫ് മൗലവി കുറ്റിക്കടവ്, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, കെ ടി ജാബിര്‍ ഹുദവി, താജുദ്ദീന്‍ ദാരിമി പടന്ന, അലി അക്ബര്‍ മുക്കം, റഫീഖ് അഹമ്മദ് തിരൂര്‍, അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി ആലുവ, ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ആശിഖ് കുഴിപ്പുറം, ഇബ്‌റാഹിം ഓമശ്ശേരി, സി പി ഇഖ്ബാല്‍, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, നൗശാദ് ചെട്ടിപ്പടി, മൊയ്തീന്‍കുട്ടി യമാനി, ജലീല്‍ ഫൈസി അരിമ്പ്ര, ഫൈസല്‍ ഫൈസി മടവൂര്‍, ശമീര്‍ ഫൈസി ഒടമല, മുഹമ്മദലി പുളിക്കല്‍, യൂനുസ് ഫൈസി വെട്ടുപാറ സംബന്ധിച്ചു.
മലയാളക്കരയിലെ സുന്നി വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനത്തിന്റെ ചരിത്ര വഴികളില്‍ മറ്റൊരു ചരിത്രം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് മുഖദ്ദസ് നഗരി.അറിവും അന്വേഷണങ്ങളും സംഗമിക്കുന്ന നിരവധി സെഷനുകള്‍, പ്രമുഖ വ്യക്തിത്വങ്ങളുടെ വിവിധങ്ങളായ വിഷയാവതരണങ്ങള്‍, സംഘടിത മുന്നേറ്റത്തിന്റെ ഇതിഹാസ ചരിത്രങ്ങള്‍ അയവിറക്കി ഇനിയുള്ള മൂന്ന് ദിനങ്ങള്‍ അഷ്ട ദിക്കുകളില്‍ നിന്നും സുന്നി യുവജന വിദ്യാര്‍ഥി കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തിലെ വിവിധ വേദികളില്‍ സംഗമിക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ മുസ്തഫ മുണ്ടുപാറ ആമുഖ പ്രഭാഷണം നടത്തി. താജുദ്ദീന്‍ ദാരിമി പടന്ന ഫ്‌ളാഗ് സ്‌ളോഗന് നേതൃത്വം നല്‍കി. കെ എ റഷീദ് ഫൈസി വെള്ളായിക്കോട് നന്ദി പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക മഹാസമ്മേളനം: മുഖദ്ദസില്‍ കൊടിയുയര്‍ന്നു, ഇനി വിദ്യാര്‍ത്ഥി വിചാരങ്ങളുടെ രാപകലുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."