ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; കരട് മന്ത്രിസഭ ചർച്ച ചെയ്യും
ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; കരട് മന്ത്രിസഭ ചർച്ച ചെയ്യും
ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നടപടികളിലേക്ക് കടന്ന് ഉത്തരാഖണ്ഡ്. ഇതിന് മുന്നോടിയായി തയാറാക്കിയ കരട് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കരടിന് അംഗീകാരമായാൽ അടുത്ത സഭാ സമ്മേളനത്തിൽ ബില്ല് പാസാക്കാനാണ് നീക്കം. ജസ്റ്റിസ് രഞ്ജന ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് കരട് റിപ്പോർട്ട് സമർപ്പിച്ചത്. 2022 മെയ് 27നാണ് ഏക സിവിൽ കോഡ് ബില്ലിനായി അഞ്ചംഗ സമിതിയെ ഉത്തരാഖണ്ഡ് നിയോഗിച്ചത്.
ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിക്കുക അടക്കമുള്ള വിവാദ നിർദേശങ്ങൾ ഉൾപ്പെടുന്നതാണ് ജസ്റ്റിസ് രഞ്ജന ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ട്. ഉത്തർപ്രദേശ് മാതൃകയിൽ ഹലാൽ ഉൽപ്പന്നങ്ങളുടെ വിപണനം നിരോധിക്കുക, ലിവിങ് റിലേഷൻ നിയമ വിധേയമാക്കുക തുടങ്ങിയ നിർദേശങ്ങൾ കരടിൽ മുന്നോട്ടുവെക്കുന്നുണ്ട്. ഉത്തർപ്രദേശിന്റെ പിന്നാലെ തങ്ങളുടെ അജണ്ടകൾ നടപ്പാക്കുകയാണ് ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ.
വിവാഹമോചനം നേടിയവരും ഭർത്താവ് മരിച്ച സ്ത്രീകളും ഉടൻ പുനർ വിവാഹിതരകുന്നതിന് തടസ്സം നിൽക്കുന്ന കാലപരിധി എടുത്തുകളയുന്ന കാര്യവും കരടിൽ ഉണ്ടെന്ന വിവരം. വിവാഹം രജിസ്റ്റർ ചെയ്തില്ലെങ്കിൽ സർക്കാർ ആനുകൂല്യം ലഭിക്കില്ല. വിവാഹ മോചനത്തിന് ഭർത്താവിനും ഭാര്യക്കും തുല്യ അവകാശം. ലിവിങ് റിലേഷൻഷിപ്പിൽ ഏർപ്പെടുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം പൊലിസിൽ നൽകണം. ബന്ധത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ധാരണയുണ്ടാകണം. കുട്ടികൾ അനാഥരായാൽ രക്ഷാകർതൃ നടപടിക്രമം ലളിതമാക്കും തുടങ്ങിയ കാര്യങ്ങളും കരടിൽ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."