നിയമം ലംഘിച്ചുള്ള ഇ-സ്കൂട്ടർ ഉപയോഗം; കർശന നിർദേശവുമായി പൊലിസ്, വീഡിയോ പുറത്തുവിട്ടു
നിയമം ലംഘിച്ചുള്ള ഇ-സ്കൂട്ടർ ഉപയോഗം; കർശന നിർദേശവുമായി പൊലിസ്, വീഡിയോ പുറത്തുവിട്ടു
അബുദാബി: റോഡുകളിലൂടെ അശ്രദ്ധമായി ഇലക്‌ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലിസ്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ മുൻനിർത്തിയാണ് പൊലിസ് യുഎഇയിലെ താമസക്കാരോട് ഇക്കാര്യം ഓർമപ്പെടുത്തിയത്. പൊലിസ് പുറത്തുവിട്ട വീഡിയോയിൽ നിരവധി ആളുകൾ അപകടകരമായ വിധത്തിൽ സ്കൂട്ടറുകൾ പൊതുനിരത്തിൽ ഓടിക്കുന്നതാണ് ദൃശ്യം.
അബുദാബിയിൽ ഇലക്‌ട്രിക് സ്കൂട്ടറുകൾ ഓടിക്കാൻ പ്രത്യേക പാത തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ മാത്രമാണ് സ്കൂട്ടർ ഓടിക്കാൻ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ പുറത്തിവിട്ട വീഡിയോയിൽ ഈ നിയമം ലംഘിച്ച് പൊതുനിരത്തിൽ അപകടമുണ്ടാക്കുന്ന രീതിയിൽ ആളുകൾ വാഹനമോടിക്കുന്നത് കാണാം.
നിയുക്ത സ്ഥലങ്ങളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിന് പുറമെ, ആവശ്യമായ സംരക്ഷണ ഗിയറുകളില്ലാതെ റോഡുകളിൽ ഇ-സ്‌കൂട്ടറുകൾ ഓടിക്കുന്നതും നിയമവിരുദ്ധമാണ്. റൈഡർമാർ അവരുടെ ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ഹെൽമറ്റ് ധരിക്കൽ നിർബന്ധമാണ്. ഇതിന് പുറമെ കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും സംരക്ഷണം നൽകുന്ന എയ്ഡ് ഉപയോഗിക്കണം.
ഇലക്‌ട്രിക് സ്കൂട്ടർ ഓടിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. അതോടൊപ്പം, കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കളോട് അതോറിറ്റി ആവശ്യപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."