'വിശ്വാസങ്ങളാണ് നിങ്ങളുടെ വിധി പ്രസ്താവത്തിന്റെ മാനദണ്ഡമെങ്കില്‍ നിയമ പുസ്തകങ്ങള്‍ കത്തിച്ചു കളയൂ' മൗലാന അര്‍ഷദ് മദനി
'വിശ്വാസങ്ങളാണ് നിങ്ങളുടെ വിധിപ്രസ്താവത്തിന്റെ മാനദണ്ഡമെങ്കില്‍ നിയമ പുസ്തകങ്ങള്‍ കത്തിച്ചു കളയൂ' മൗലാന അര്‍ഷദ് മദനി
വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിധി പറയുന്നതെങ്കില്‍ നിയമ ലൈബ്രറികളും നിയമ പുസ്തകങ്ങളും കത്തിച്ചു കളയൂ എന്ന് ജംഇയയ്യത്തുല്‍ ഉലമായെ ഹിന്ദ് ഒരു വിഭാഗം പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി. ഗ്യാന്‍വാപി വിധിക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം.
ഡല്‍ഹിയിലെ ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ് കേന്ദ്ര ഓഫീസില്‍ മുസ് ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിലായിരുന്നു പ്രതികരണം.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഏത് തീരുമാനമെടുക്കേണ്ടി വന്നാലും ഭൂരിപക്ഷം ആഗ്രഹിക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്നും അത് നിയമത്തിന് വിരുദ്ധമായാലും പ്രശ്‌നമല്ലെന്നും സ്ഥാപിക്കുന്ന ഒരു മാതൃകയാണ് ബാബരി മസ്ജിദ് വിധി സൃഷ്ടിച്ചിരിക്കുന്നത്.'അദ്‌ദേഹം തുറന്നടിച്ചു.
ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ കേസുകളിലും നിയമം വിശ്വാസത്തെയോ ആസ്തയെയോ അനുകൂലിക്കുന്ന വിധത്തിലാണ് വരുന്നതെങ്കില്‍ നിയമം ഫലപ്രദമല്ലാതാകും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ എല്ലായ്‌പ്പോഴും അപകടത്തിലായിരിക്കും എന്നും ഞങ്ങള്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്യാന്‍വാപിയില്‍ ഒരൊറ്റരാത്രി കൊണ്ട് ഇരുമ്പഴികള്‍ തകര്‍ത്ത് വിഗ്രഹങ്ങള്‍ സ്ഥാപിച്ച് നിലവറകളില്‍ പൂജ ആരംഭിച്ച സംഭവത്തില്‍ മസ്‌ലിം ഏകസ്വരത്തില്‍ നേതാക്കള്‍ കടുത്ത ഖേദവും ആശങ്കയും പ്രകടിപ്പിച്ചു.
ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ കോടതി ഏഴു ദിവസം സമയം അനുവദിച്ചിരുന്നു. എന്നാല്‍ അതിന്റെയൊന്നും ആവശ്യം വന്നില്ല. ഇത്ര പെട്ടെന്ന് ഇക്കാര്യങ്ങളെല്ലാം നടന്നത് ഭരണകൂടവും ഹരജിക്കാരും തമ്മിലുള്ള ഒത്തുകളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല ജില്ലാകോടതി ഉത്തരവിനെതിരെ നീങ്ങാനുള്ള മസ്ജിദ് കമ്മിറ്റിയുടെ എല്ലാ ശ്രമങ്ങളും ഇവര്‍ തടുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
1991ലെ ആരാധനാലയ നിയമത്തെക്കുറിച്ചുള്ള സുപ്രിം കോടതിയുടെ മൗനത്തെക്കുറിച്ചും മുസ്‌ലിം നേതാക്കള്‍ ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തി. ഇത് 'രാജ്യത്തെ മുസ്‌ലിം സമൂഹത്തിന് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദവസമാണ് ഗ്യാന്‍വാപിയ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി കോടതി അനുമതി നല്‍കിയത്. ഒരാഴ്ചക്കുള്ളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടിരുന്നതെങ്കിലും അന്ന് രാത്രി തന്നെ അവിടെ പൂജ നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."