HOME
DETAILS

പട്ടികവര്‍ഗ സെന്‍സസില്‍ കൃത്യതയില്ലെന്ന്

  
backup
August 17 2016 | 18:08 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d-2

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗക്കാരുടെ കണക്കെടുപ്പില്‍ കൃത്യതയില്ലെന്ന് സംസ്ഥാന ആസൂത്രണ വകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് സെന്‍സസുകളില്‍ കണക്കുകള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും ആസൂത്രണവകുപ്പ് വിലയിരുത്തുന്നു. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനാണ്(കില) പട്ടികവര്‍ഗ വിഭാഗങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. എന്നാല്‍ വേണ്ടത്ര ആസൂത്രണമില്ലാതെയായിരുന്നു കിലയുടെ പ്രവര്‍ത്തനങ്ങളെന്ന് ആസൂത്രണ കമ്മിഷന്‍ വിലയിരുത്തുന്നു. 2008 ലും 2011 ലും നടത്തിയ കണക്കെടുപ്പുകളിലെ വിവരങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും കമ്മിഷന്‍ കണ്ടെത്തി.

2001 മുതല്‍ 2008 വരെയുള്ള ഏഴ് വര്‍ഷത്തെ പട്ടികവര്‍ഗ വിഭാഗക്കാരുടെ ജനസംഖ്യയിലെ വളര്‍ച്ചാനിരക്ക് 17.03 ശതമാനമാണ്. 2001 ലെ സെന്‍സസ് അനുസരിച്ചുള്ള പട്ടികവര്‍ഗ ജനസംഖ്യ 3,64,189 ആണ്. 2008ലെ ജനസംഖ്യ 4,26,208. തെക്കന്‍ കേരളത്തിലെ ആദിവാസി സമൂഹത്തിലെ ചില വിഭാഗങ്ങളെ ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2003ല്‍ വടക്കന്‍ കേരളത്തിലെ ചില വിഭാഗങ്ങളെക്കൂടി പട്ടികവര്‍ഗ വിഭാഗത്തിലുള്‍പ്പെടുത്തിയിരുന്നു. പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ നിലവിലുണ്ടായിരുന്ന ആദിവാസി വിഭാഗങ്ങളെ സെന്‍സസ് ലിസ്റ്റിലുള്‍പ്പെടുത്താതെ ഒഴിവാക്കപ്പെടുന്നത് നീതീകരിക്കാനാകില്ലെന്നും ആസൂത്രണവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.

2011 ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് പട്ടികവര്‍ഗ ജനസംഖ്യ 4,84,839 ആണ്. 2008 മുതലുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ 13.76 ശതമാനമാണ് ജനസംഖ്യയിലുണ്ടായ വളര്‍ച്ചാനിരക്ക്. 2008നും 2011നും ഇടയില്‍ പുതുതായി ഒരു വിഭാഗത്തെയും പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന വസ്തുത നിലനില്‍ക്കേയുള്ള ഈ വര്‍ധന നീതികരിക്കാവുന്നതല്ല. 2001 മുതല്‍ 2011 വരെയുള്ള കാലത്തിനിടയിലെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജനസംഖ്യാ നിരക്കിലുള്ള വര്‍ധന 45.87 ശതമാനമാണ്. വലിയൊരു വിഭാഗം പട്ടികവര്‍ഗക്കാര്‍ മുന്‍കാലങ്ങളില്‍ സര്‍വേ നടപടികളില്‍ നിന്ന് ഒഴിവായിരുന്നെങ്കില്‍ പോലും ഇത്തരത്തില്‍ ഭീമമായ അന്തരം ന്യായീകരിക്കപ്പെടുന്നില്ലെന്നാണ് ആസൂത്രണ കമ്മിഷന്റെ പക്ഷം.

ആദിവാസി ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ ആദിവാസികളല്ലാത്തവര്‍ തട്ടിയെടുക്കുന്നതായി വളരെക്കാലമായി നിലനില്‍ക്കുന്ന ആക്ഷേപമാണ്. അനര്‍ഹര്‍ പട്ടികവര്‍ഗ ലിസ്റ്റില്‍ കടന്നു കൂടുന്നത് സാധൂകരിക്കുന്ന തരത്തിലാണ് സെന്‍സസ് വളര്‍ച്ചാ നിരക്കിലെ അന്തരം. വിദ്യാഭ്യാസ ആനുകൂല്യം മുതല്‍ ജോലിയിലെ സ്ഥാനക്കയറ്റം വരെ പട്ടികവിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ഇപ്പോള്‍ സര്‍ക്കാരിനു മുന്നിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  26 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  34 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  5 hours ago