മലയോര കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം; റബ്ബറിന്റെ താങ്ങുവില 180 രൂപയാക്കി; കാര്‍ഷിക മേഖലയ്ക്ക് 1698 കോടി
മലയോര കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം; റബ്ബറിന്റെ താങ്ങുവില 180 രൂപയാക്കി; കാര്‍ഷിക മേഖലയ്ക്ക് 1698 കോടി
തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി രൂപ ബജറ്റില്‍ വകയിരുത്തി. റബ്ബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം നല്‍കി താങ്ങുവില 10 രൂപ വര്‍ധിപ്പിച്ചു. ഇതോടെ റബ്ബറിന്റെ താങ്ങുവില 180 രൂപയായി.
റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സഹായം തേടിയിരുന്നു. എന്നാല്‍ അത് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് 250 കോടി രൂപ ചെലവില്‍ റബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുമെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. നാളികേര വികസനത്തിന് 65 കോടി രൂപയും നെല്ല് ഉല്‍പാദനത്തിന് 93.6 കോടി രൂപയും സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി രൂപയും വിളകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക സര്‍വ്വകലാശാലക്ക് 75 കോടിയും ഉള്‍നാടന്‍ മത്സ്യ ബന്ധന മേഖലയ്ക്ക് 80 കോടി രൂപയും നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."