സ്ഥിരജാമ്യം: കനയ്യയ്ക്ക് കീഴ്ക്കോടതിയെ സമീപിക്കാം
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ സ്ഥിരജാമ്യത്തിനു കീഴ്ക്കോടതിയെ സമീപിക്കാന്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. കേസില്‍ അറസ്റ്റിലായി ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയ കനയ്യ തനിക്കു സാധാരണ ജാമ്യം വേണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
രാജ്യദ്രോഹക്കേസില്‍ മാര്‍ച്ച് രണ്ടിനാണ് കനയ്യക്ക് ഡല്‍ഹി ഹൈക്കോടതി ആറു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് വിചാരണ ക്കോടതിയെ സമീപിക്കാന്‍ അനുമതി നല്കി ജസ്റ്റിസ് പി.എസ്.തേജിയുടെ ഉത്തരവ്. ഇടക്കാല ജാമ്യവ്യവസ്ഥ ലംഘിക്കുന്ന തരത്തില്‍ പൊതുപാരിപാടിയില്‍ ദേശവിരുദ്ധപ്രസംഗം നടത്തിയെന്ന് ആരോപിച്ച് രണ്ടുപേര്‍ കനയ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹരജി കഴിഞ്ഞ ആഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."