'അബുദബിയിലെപള്ളിക്കു മുന്നില്‍ നിന്ന് ചിരിച്ച് സെല്‍ഫിയെടുക്കുന്ന മോദി 700 വര്‍ഷം പഴക്കമുള്ള മെഹ്‌റൗളി മസ്ജിദിന്റെ നിലവിളി കേള്‍ക്കുന്നല്ലേ' രാജ്യസഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി
'അബുദബിയിലെപള്ളിക്കു മുന്നില്‍ നിന്ന് ചിരിച്ച് സെല്‍ഫിയെടുക്കുന്ന മോദി 700 വര്‍ഷം പഴക്കമുള്ള മെഹ്‌റൗളി മസ്ജിദിന്റെ നിലവിളി കേള്‍ക്കുന്നല്ലേ' രാജ്യസഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി
ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഖോന്ദ്ജിപള്ളി പൊളിച്ച ഡല്‍ഹി ഡവലെപ്പ്‌മെന്റ് അതോറിറ്റിയുടെ നടപടിക്കെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി എം.പി ഇമ്രാന്‍ പ്രതാപഗര്‍ഹി. നടപടി നിയമവിരുദ്ധമെന്ന് രാജ്യസഭയില്‍ തുറന്നടിച്ച എം.പി േ്രമാദി സര്‍ക്കാറിനും ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിക്കുമെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
അബുദാബിയിലെ ഷെയ്ഖ് സായിദ് മസ്ജിദില്‍ ചിരിച്ചുകൊണ്ട് സെല്‍ഫിയെടുക്കുന്ന പ്രധാനമന്ത്രിക്ക് 700 വര്‍ഷം പഴക്കമുള്ള മെഹ്‌റൗളിയിലെ അഖോഞ്ചി മസ്ജിദിന്റെ നിലവിളി കേള്‍ക്കാന്‍ കഴിയാത്തതെന്തു കൊണ്ടാണെന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി. രാജ്യസഭയിലെ ശൂന്യവേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനുവരി 26 ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ നിസാമുദ്ദീന്‍ ദര്‍ഗയിലേക്ക് കൊണ്ടുപോയ അതെ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യത്തെ നിരവധി മസ്ജിദുകളുള്‍പ്പടെയുള്ള ആരാധനാലയങ്ങള്‍ തകര്‍ക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റിന് സമീപമുള്ള സുന്‍ഹേരി ബാഗ് മസ്ജിദ് പൊളിക്കാനുള്ള ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ നീക്കത്തിലും അദ്ദേഹം ആശങ്ക അറിയിച്ചു. ലൂട്യന്‍സ് ഡല്‍ഹി വികസിപ്പിച്ച ബ്രിട്ടീഷുകാര്‍ പൊളിക്കാത്ത മസ്ജിദാണ് എന്‍.ഡി.എം.സി പൊളിക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1957ല്‍ സ്ഥാപിതമായ ഡിഡിഎ, അതിനെക്കാള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള മെഹ്‌റൗളി പള്ളിയെ കൈയേറ്റമാണെന്നാണ് വിശേഷിപ്പിക്കുന്നത്. 1991ലെ ആരാധനാലയ നിയമം ഡി.ഡി.എയ്ക്ക് ബാധകമല്ലേ എന്നും അദ്ദേഹം ചോദിച്ചു. അഖോഞ്ചി മസ്ജിദ് എപ്പോഴാണ് നിര്‍മ്മിച്ചതെന്ന് അറിയില്ലെങ്കിലും, 1853-1854 കാലഘട്ടങ്ങളില്‍ മസ്ജിദ് അറ്റകുറ്റപണി നടത്തിയെന്ന് 1922ലെ എഎസ്‌ഐ പ്രസിദ്ധീകരണത്തില്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജനുവരി 31ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് പത്തോളം ബുള്‍ഡോസറുകളുമായി എത്തി, ഡല്‍ഹി വികസന അതോറിറ്റി പള്ളിയും സമീപമുള്ള മദ്രസയും കാലങ്ങളായി ആളുകളെ അടക്കം ചെയ്യുന്ന ശ്മാശാനവും പൊളിച്ചുനീക്കിയത്. 25 ഓളം കുട്ടികള്‍ക്ക് അഭയമായിരുന്ന കെട്ടിടമായിരുന്നു പൊളിക്കപ്പെട്ട ആ മദ്രസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."